- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളം സൃഷ്ടിച്ച പരശുരാമൻ വിഷ്ണുവിന്റെ ആറാമത്തെ അവതാരം; എങ്കിൽ അഞ്ചാമത്തെ അവതാരമായ വാമനൻ എങ്ങനെ കേരള രാജാവായ മഹാബലി തമ്പുരാനെ ചവിട്ടിത്താഴ്ത്തി? ഐതിഹ്യങ്ങളുടെ കലവറയിൽ നിന്നും ഓണത്തെ കുറിച്ച് ഒരു കുസൃതി ചോദ്യം!
പൂവിളിയും ഓണപ്പാട്ടിന്റെ മാധുര്യവും നിറഞ്ഞ് വീണ്ടുമൊരു ഓണക്കാലം കൂടി വരവായി. അപ്പോഴും ഒരുസംശയം ചോദ്യമായി ബാക്കി നിൽക്കുന്നു. ചോദ്യം ഇതാണ് മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായി അറിയപ്പെടുന്നത് വാമനനാണ്. എന്നാൽ ആറാമത്തെ അവതാരമായ പരശുരാമനാണ് കേരളത്തിന്റെ സൃഷ്ടാവ് എന്ന് വിശേഷിപ്പിക്കുന്നത്. പരശുരാമൻ മഴു എറിഞ്ഞാണ് കേരളം സൃഷ്ടിച്ചതെന്നാണ് ഐതീഹ്യം. എങ്കിൽ പരശുരാമന് മുൻപ് മഹാബലി ഭരിച്ച കേരളം ഏതായിരിക്കും? സോഷ്യൽ മീഡിയകളിൽ ഒരു തമാശ പോലെ പ്രചരിച്ച വാർത്തയായിരുന്നു ഇത്. പക്ഷേ ഉത്തരം മുട്ടിക്കുന്ന ചോദ്യം തന്നെയാണിത് എന്നത് വ്യക്തം. കാലങ്ങളായി പ്രചരിക്കപ്പെടുന്ന ഐതീഹ്യങ്ങളുടെ കലവറയാണ് കേരളം. അതേ ഐതീഹ്യം ഇവിടെ ചോദ്യ ചിഹ്നമായിരിക്കുന്നു. തമാശയാണെങ്കിലും ചിന്തിക്കേണ്ടിയിരിക്കുന്നു. ഇതെല്ലാമാണെങ്കിലും ഓണം എന്നും മലയാളികൾക്ക് ഒരു ലഹരിയാണ്. ഒപ്പം ഒരുപാട് ഓർമ്മപ്പെടുത്തലുകളുടെ കാലവും
പൂവിളിയും ഓണപ്പാട്ടിന്റെ മാധുര്യവും നിറഞ്ഞ് വീണ്ടുമൊരു ഓണക്കാലം കൂടി വരവായി. അപ്പോഴും ഒരുസംശയം ചോദ്യമായി ബാക്കി നിൽക്കുന്നു. ചോദ്യം ഇതാണ് മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായി അറിയപ്പെടുന്നത് വാമനനാണ്. എന്നാൽ ആറാമത്തെ അവതാരമായ പരശുരാമനാണ് കേരളത്തിന്റെ സൃഷ്ടാവ് എന്ന് വിശേഷിപ്പിക്കുന്നത്. പരശുരാമൻ മഴു എറിഞ്ഞാണ് കേരളം സൃഷ്ടിച്ചതെന്നാണ് ഐതീഹ്യം. എങ്കിൽ പരശുരാമന് മുൻപ് മഹാബലി ഭരിച്ച കേരളം ഏതായിരിക്കും?
സോഷ്യൽ മീഡിയകളിൽ ഒരു തമാശ പോലെ പ്രചരിച്ച വാർത്തയായിരുന്നു ഇത്. പക്ഷേ ഉത്തരം മുട്ടിക്കുന്ന ചോദ്യം തന്നെയാണിത് എന്നത് വ്യക്തം. കാലങ്ങളായി പ്രചരിക്കപ്പെടുന്ന ഐതീഹ്യങ്ങളുടെ കലവറയാണ് കേരളം. അതേ ഐതീഹ്യം ഇവിടെ ചോദ്യ ചിഹ്നമായിരിക്കുന്നു. തമാശയാണെങ്കിലും ചിന്തിക്കേണ്ടിയിരിക്കുന്നു. ഇതെല്ലാമാണെങ്കിലും ഓണം എന്നും മലയാളികൾക്ക് ഒരു ലഹരിയാണ്. ഒപ്പം ഒരുപാട് ഓർമ്മപ്പെടുത്തലുകളുടെ കാലവും