- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളായണി അനിരുദ്ധന്റെ മാതാവിനെ ഓണക്കിറ്റു വാങ്ങാൻ എത്തിയപ്പോൾ പുലഭ്യം പറഞ്ഞ് പ്രസ്‌ക്ലബ്ബ് ഭാരവാഹികൾ ഓടിച്ചു; ടിഎൻജിയുടെയും റാമിന്റേയുമൊക്കെ ഫോട്ടോ മാറ്റി കെപി യോഹന്നാന്റെയും ബോബി ചെമ്മണ്ണൂരിന്റെയും വയ്ക്കുന്ന കാലംവരും; വലിയ വായിൽ നാടു നന്നാക്കാൻ രംഗത്തുള്ള തലസ്ഥാനത്തെ പത്രക്കാരുടെ തനിസ്വഭാവം തുറന്നുകാട്ടി മാധ്യമപ്രവർത്തകരുടെ ഗ്രൂപ്പുകളിൽ ചൂടുപിടിച്ച ചർച്ച
തിരുവനന്തപുരം: ഓണക്കിറ്റ് വാങ്ങാനെത്തിയ അന്തരിച്ച മാധ്യമ പ്രവർത്തകന്റെ മാതാവിനെ അപമാനിച്ച് ഇറക്കിവിട്ട് പ്രസ്‌ക്ലബ്ബ് ഭാരവാഹികളുടെ ധാർഷ്ഠ്യം. എൺപതുകളിൽ തലസ്ഥാനത്തെ സജീവ സാന്നിധ്യമായിരുന്ന വെള്ളായണി അനിരുദ്ധന്റെ മാതാവിനെയാണ് തിരുവനന്തപുരം പ്രസ്‌ക്ലബ്ബിലെ ഭാരവാഹികളായ മാധ്യമ സിംഹങ്ങൾ മനുഷ്യത്വമില്ലാതെ അപമാനിച്ച് ഇറക്കി വിട്ടത്. പ്രസ് ക്ലബ്ബിന്റെ എല്ലാ ആഘോഷ പരിപാടികൾക്കും അന്തരിച്ച മാധ്യമപ്രവർത്തകരുടെ കുടുംബങ്ങളെയും മുൻ പത്രപ്രവർത്തകരെയുമൊക്കെ ഉൾപ്പെടുത്താറുണ്ട്. ഓണത്തോടനുബന്ധിച്ച് നിലവിലെ അംഗങ്ങൾക്കു പുറമെ അന്തരിച്ച മാധ്യമ പ്രവർത്തകരുടെ കുടുംബങ്ങൾക്കും കിറ്റ് വിതരണം ചെയ്യുന്നത് കാലങ്ങളായി തിരുവനന്തപുരം പ്രസ്‌ക്ലബ്ബിലെ പതിവാണ്. എന്നാൽ ഇക്കുറി ഇതെല്ലാം തകിടം മറിക്കുന്ന തരത്തിലാണ് പുതിയ ഭാരവാഹികൾ പ്രവർത്തിക്കുന്നതെന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണം. എൺപതുകളിൽ പ്രസ്‌ക്ലബ്ബിൽ സജീവ സാന്നിധ്യമായിരുന്നു ജന്മഭൂമിയുടെ ലേഖകൻ വെള്ളായണി അനിരുദ്ധൻ. അക്കാലത്ത് പ്രസ്‌ക്‌ളബ്ബിന്റെ പ്രവർത്തനങ്ങൾക്ക് ചുക്ക
തിരുവനന്തപുരം: ഓണക്കിറ്റ് വാങ്ങാനെത്തിയ അന്തരിച്ച മാധ്യമ പ്രവർത്തകന്റെ മാതാവിനെ അപമാനിച്ച് ഇറക്കിവിട്ട് പ്രസ്‌ക്ലബ്ബ് ഭാരവാഹികളുടെ ധാർഷ്ഠ്യം. എൺപതുകളിൽ തലസ്ഥാനത്തെ സജീവ സാന്നിധ്യമായിരുന്ന വെള്ളായണി അനിരുദ്ധന്റെ മാതാവിനെയാണ് തിരുവനന്തപുരം പ്രസ്‌ക്ലബ്ബിലെ ഭാരവാഹികളായ മാധ്യമ സിംഹങ്ങൾ മനുഷ്യത്വമില്ലാതെ അപമാനിച്ച് ഇറക്കി വിട്ടത്.
പ്രസ് ക്ലബ്ബിന്റെ എല്ലാ ആഘോഷ പരിപാടികൾക്കും അന്തരിച്ച മാധ്യമപ്രവർത്തകരുടെ കുടുംബങ്ങളെയും മുൻ പത്രപ്രവർത്തകരെയുമൊക്കെ ഉൾപ്പെടുത്താറുണ്ട്. ഓണത്തോടനുബന്ധിച്ച് നിലവിലെ അംഗങ്ങൾക്കു പുറമെ അന്തരിച്ച മാധ്യമ പ്രവർത്തകരുടെ കുടുംബങ്ങൾക്കും കിറ്റ് വിതരണം ചെയ്യുന്നത് കാലങ്ങളായി തിരുവനന്തപുരം പ്രസ്‌ക്ലബ്ബിലെ പതിവാണ്. എന്നാൽ ഇക്കുറി ഇതെല്ലാം തകിടം മറിക്കുന്ന തരത്തിലാണ് പുതിയ ഭാരവാഹികൾ പ്രവർത്തിക്കുന്നതെന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണം.
എൺപതുകളിൽ പ്രസ്‌ക്ലബ്ബിൽ സജീവ സാന്നിധ്യമായിരുന്നു ജന്മഭൂമിയുടെ ലേഖകൻ വെള്ളായണി അനിരുദ്ധൻ. അക്കാലത്ത് പ്രസ്‌ക്‌ളബ്ബിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നവരിലും പ്രമുഖനായിരുന്നു. ജന്മഭൂമിയുടെ റിപ്പോർട്ടറായാണ് അനിരുദ്ധൻ പ്രസ്‌ക്ലബ്ബ് അംഗമായത്. എഴുപതുകളുടെ അവസാനത്തിൽ വെള്ളായണി അനിരുദ്ധൻ പ്രസ്‌ക്ലബ്ബ് മാനേജിങ് കമ്മിറ്റി അംഗവുമായിരുന്നു. 1988- ൽ ആണ് വെള്ളയണി അനിരുദ്ധൻ മരിച്ചത്. അന്ന് വിപി മാധവൻ നായരുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് അധികരത്തിലുണ്ടായിരുന്നത്.
അക്കാലത്ത് മാധ്യമപ്രവർത്തികരിൽനിന്നും പ്രസ്‌ക്ലബ്ബിന്റെ തനതു ഫണ്ടിൽനിന്നും വലിയൊതുക അനിരുദ്ധന്റെ കുടുംബത്തിന് കൈമാറി ഭരണസമിതി മാതൃകയായി. കുടുംബത്തിന്റെ ഏതൊരാവശ്യത്തിനും പ്രസ്‌ക്ലബ്ബ് ഒപ്പമുണ്ടെന്ന വാഗ്ദാനവും അന്നത്തെ ഭാരവാഹികൾ നൽകിയിരുന്നു. അതു പിന്നീടുവന്ന ഭരണ സമിതികൾ പാലിക്കുകയും ചെയ്തു. എന്നാൽ തെരഞ്ഞെടുപ്പ് പോലും അട്ടിമറിച്ച് ചിലർ അധികാരത്തിലെത്തിയതോടെയാണ് എല്ലാം തകിടം മറിഞ്ഞത്.
മുൻവർഷങ്ങളിലേതു പോലെ ഒണക്കിറ്റു വാങ്ങാൻ എത്തിയ വെള്ളായണി അനിരുദ്ധന്റെ അമ്മയ്ക്ക് അതു നിഷേധിച്ചെന്നു മാത്രമല്ല, താൻ മാത്രമാണ് എല്ലാമെന്നു കരുതുന്ന ഒരു ഭാരവാഹി ആട്ടിയിറക്കുകയായിരുന്നു. ഇതോടെ സങ്കടം അടക്കാനാകാതെ ഈ അമ്മ ക്ലബ്ബിനു സമീപത്തുള്ള കടയ്ക്കു മുന്നിലെത്തി പൊട്ടിക്കരയുകയുകയായിരുന്നു. അവിടെയുണ്ടായിരുന്ന മാധ്യമ പ്രവർത്തകരും സെക്രട്ടേറിയറ്റിലെ ജീവനക്കാരും ഇവരെ ആശ്വസിപ്പിച്ച് ഓട്ടോയിൽ കയറ്റി വിട്ടു. ഇതിനു പിന്നാലെയാണ് ഭരണസമിതിയുടെ ധാർഷ്ഠ്യത്തിൽ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ ഉൾപ്പെട്ട വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഇതു സംബന്ധിച്ച സന്ദേശങ്ങളെത്തിയത്.
തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ഒരു യോഗ്യതയും ഇല്ലാത്തവർ പ്രസ്‌ക്ലബ്ബ് ഭാരവാഹികളായി കയറിക്കൂടിയത് നേരത്തെ തന്നെ മാധ്യമപ്രവർത്തകർക്കിടയിൽ കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇതിൽ ചിലരുടെ തനിനിറം ഇപ്പോൾ മറനീക്കി പുറത്തു വന്നിരിക്കുന്നത്. മുഖ്യധാരാ മാധ്യമ പ്രവർത്തകർ ഉൾപ്പെട്ട ഗ്രൂപ്പുകൾക്കു പിന്നാലെ പ്രദേശിക ലേഖകരുടെ കൂട്ടായ്മകളിലും ഇതു സംബന്ധിച്ച പ്രതിഷേധം വ്യാപകമായിരിക്കുകയാണ്. ഒരു കാലത്ത് പ്രസ്‌ക്ലബ്ബിന്റെ എല്ലാമായിരുന്ന ഒരു അംഗത്തിന്റെ കുടുംബത്തോട് അനീതികാട്ടിയവർ ആരായാലും അവർക്കെതിരെ നടപടി വേണമെന്ന ആവശ്യവും മാധ്യമപ്രവർത്തകർ ഉന്നയിക്കുന്നുണ്ട്.
ഇങ്ങനെ പോയാൽ അന്തരിച്ച ടിഎൻ ഗോപകുമാറിനെയും എസ്എസ് റാമിനെയുമൊക്കെ മാറ്റി ബോബി ചെമ്മണ്ണൂരിന്റെയും യോഹന്നാന്റെയുമൊക്കെ ചിത്രം വയ്ക്കുന്ന കാലം വരുമെന്ന വിമർശനവും ചിലർ ഉന്നയിച്ചിട്ടുണ്ട്. സംഭവം വിവാദമായതോടെ വെള്ളായണി അനിരുദ്ധന്റെ അമ്മയെ അപമാനിച്ച ഭാരവാഹിക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് സൂചന.