പ്രശസ്ത പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ ആലപിച്ച ഓണപ്പാട്ട് പുറത്തിറക്കി. ഗ്രാമഫോൺ മീഡിയ മലയാള തിരു ഉത്സവം എന്ന പേരിൽ പുറത്തിറക്കിയ ആൽബം ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് എം.എസ് ജയകുമാർ ആണ്.

ഗാനരചന നിർവഹിച്ചിരിക്കുന്നത് പ്രമീള. ഐ.ജോൺ വിമൽ ആണ് എഡിറ്റിങ്, സംവിധാനം. കൊച്ചിയിലെ അമ്മ ഡിജിറ്റൽ സ്റ്റുഡിയോയിലാണ് ഗാനം റെക്കോർഡ് ചെയ്തത്. തിരുവനന്തപുരം ബെൻസൺ സ്റ്റുഡിയോയിലാണ് ഫൈനൽ മിക്‌സിങ് പൂർത്തിയാക്കിയത്.

ഈ ഓണക്കാലത്ത് മധു ബാലകൃഷ്ണൻ 20ൽ അധികം ഓണപ്പാട്ടുകളാണ് പാടിയത്.