ബ്രിസ്‌ബെൻ: ഓണാട്ട് കുടുംബയോഗം ജനുവരി 2 ന് കോഴിക്കോട് മുക്കത്ത് നടക്കും. രാവിലെ 8.30 ന് മുക്കം സേക്രട്ട് ഹാർട്ട് ദേവാലയത്തിൽ വിശുദ്ധ കുർബ്ബാന. തുടർന്ന് മലയോരം ഹോട്ടൽ ഓഡിറ്റോറിയത്തിൽ പൊതുയോഗം.

ബേബി ടി ഓണാട്ട് കുടുംബ ചരിത്രം അവതരിപ്പിക്കും. റോയി ഓണാട്ട് സ്വാഗതവും ജെറാൾഡ് മാനുവൽ (മലബാർ ഗോൾഡ്) നന്ദിയും പറയും.

കോഴിക്കോട്, കണ്ണൂർ, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലും വിദേശ രാജ്യങ്ങളിലും നിന്നുള്ള മുന്നോറോളം പ്രതിനിധികൾ യോഗത്തിൽ പെങ്കടുക്കും.