രിക്കൽ കൂടി പ്രവാസ ഭൂമിയായ കുവൈറ്റിന്റെ മണ്ണിൽ ഇതിഹാസങ്ങളുടെപുതിയ ഏടുകൾ എഴുതിച്ചേർത്തുകൊണ്ട് ചെട്ടികുളങ്ങര അമ്മ സേവാ സമിതി(CASS- Kuwait) തുടർച്ചായി മൂന്നമതു വർഷം ചെട്ടികുളങ്ങര കുംഭ ഭരണിമഹോത്സവം കൊണ്ടാടുന്നു .ഓണാട്ടുകര ഫെസ്റ്റ് 2018 ഫെബ്രുവരി 2 ന്വെള്ളിയാഴിച്ച രാവിലെ 10 മുതൽ 7 വരെ കുവൈറ്റിലെ അബ്ബാസിയ സെൻട്രൽസ്‌കൂൾ അങ്കണത്തിൽ കുവൈറ്റിലെ വിവിധ സാംസ്‌കാരിക നായകന്മാർ പങ്കെടുക്കുന്നു

താനവട്ടങ്ങളുടെ തമ്പുരാൻ വിജയരാഘവക്കുറുപ്പുംസംഘവവും അണിയിച്ചൊരുക്കുന്ന കുത്തിയോട്ട പാട്ടുകൾക്ക് കുവൈറ്റ് ശ്രീ ഭദ്രാകുത്തിയോട്ട സമിതിയിലെ കർമ്മധീരരായ യുവാക്കൾ ചുവടുവയ്ക്കുന്നു .ഓണാട്ടുകരയുടെ ഗായകൻ കായംകുളം ബാബുവിന്റെയും
സംഘത്തിന്റെയും ഭക്തിഗാനസുധയ്ക്ക് ശേഷംആർപ്പുവിളികളുടെയും താല പ്പൊലീകളുടെയും അകമ്പടിയോടെ പതിമൂന്ന്കരകളുടെയും കുതിരയും , തേരും , ഹനുമാനും ,ഭീമനും കെട്ടുകാഴ്ചകൾക്കൊപ്പംപഞ്ചാരിമേളവും തായമ്പകയും ഒരുക്കിക്കൊണ്ട് അമ്മയുടെ മക്കൾപരമ്പരാഗതമായ രീതിയിൽ കുതിരമൂട്ടിൽ കഞ്ഞിസദ്യയും ഒരുക്കുന്നു.

എല്ലാഭക്ത ജനങ്ങളെയും അമ്മയുടെ നാമത്തിൽ സ്വാഗതം ചെയുന്നു .കൂടുതൽ വിവരങ്ങൾക്ക് : അനിൽ -99068736 ,പ്രമോദ് -98007684 ,ഹനീഷ്-66610405,ജ്യോതിരാജ് -98752200