- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും സൂചിലിക്സ് ഭീതിയിൽ തെന്നിന്ത്യൻ സിനിമാലോകം; സൂചിലീക്സ് എന്ന് പേരിലുള്ള വ്യാജ ട്വിറ്റർ അക്കൗണ്ട് വഴി പ്രചരിക്കുന്നത് നിരവധി പ്രശസ്തരുടെ സ്വകാര്യ ദൃശ്യങ്ങൾ; താരങ്ങളുടെ മുഖം മൂടി പൊതുജനങ്ങൾക്കു മുന്നിൽ വലിച്ചുകീറുമെന്നും ഭീഷണി
ഒരു ഇടവേളയ്ക്കു ശേഷം തമിഴ്സിനിമാലോകത്തെ പിടിച്ചുകുലുക്കിയ സുചിലീക്സ് വീണ്ടും അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്നു.ഗായികയും നടിയുമായ സുചിത്രയുടെ ട്വിറ്റർ അകൗണ്ടിൽ നിന്നും പുറത്തുവരുന്ന ചിത്രങ്ങളും വീഡിയോയുമാണ് സുചിലീക്സ് എന്നപേരിൽ കോളിവുഡിൽ കുപ്രസിദ്ധി നേടിയത്. ധനുഷ്, അമലപോൾ, ആൻഡ്രിയ ജെർമിയ,തൃഷ, സൺടിവി അവതാരിക ദേവദർശനി, ഗായിക ചിന്മയി എന്നിവരുടേതുൾപ്പെടെയുള്ള സ്വകാര്യ ചിത്രങ്ങൾ ഈ അകൗണ്ടിൽ നിന്നും പുറത്തുവന്നത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സുചിലീക്സ് വാർത്തകളിലിടം നേടുന്നു. സുചിലീക്സെന്ന പേരിലുള്ള വ്യാജ ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഇപ്പോൾ ചിത്രങ്ങൾ പ്രചരിച്ച്് തുടങ്ങിയിരിക്കുന്നത്. ്. മുമ്പ് സുചിത്രയുടെ അക്കൗണ്ടിനുണ്ടായിരുന്നതിനേക്കാൾ ഫോളോവേഴ്സാണ് ഈ ഫേക്ക് അക്കൗണ്ടുകൾക്കുള്ളത് എന്നതും ശ്രദ്ധേയമാണ്. താരങ്ങളുടെ മുഖം മൂടി പൊതുജനങ്ങൾക്കു മുന്നിൽ വലിച്ചുകീറുമെന്നാണ് ഇവരുടെ ഭീഷണി.പ്രശസ്തരുടെ സ്വകാര്യ ദൃശ്യങ്ങളും ഇതുവഴി പ്രചരിച്ചു തുടങ്ങി. മുമ്പ് ധനുഷും ചിമ്
ഒരു ഇടവേളയ്ക്കു ശേഷം തമിഴ്സിനിമാലോകത്തെ പിടിച്ചുകുലുക്കിയ സുചിലീക്സ് വീണ്ടും അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്നു.ഗായികയും നടിയുമായ സുചിത്രയുടെ ട്വിറ്റർ അകൗണ്ടിൽ നിന്നും പുറത്തുവരുന്ന ചിത്രങ്ങളും വീഡിയോയുമാണ് സുചിലീക്സ് എന്നപേരിൽ കോളിവുഡിൽ കുപ്രസിദ്ധി നേടിയത്. ധനുഷ്, അമലപോൾ, ആൻഡ്രിയ ജെർമിയ,തൃഷ, സൺടിവി അവതാരിക ദേവദർശനി, ഗായിക ചിന്മയി എന്നിവരുടേതുൾപ്പെടെയുള്ള സ്വകാര്യ ചിത്രങ്ങൾ ഈ അകൗണ്ടിൽ നിന്നും പുറത്തുവന്നത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സുചിലീക്സ് വാർത്തകളിലിടം നേടുന്നു. സുചിലീക്സെന്ന പേരിലുള്ള വ്യാജ ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഇപ്പോൾ ചിത്രങ്ങൾ പ്രചരിച്ച്് തുടങ്ങിയിരിക്കുന്നത്. ്.
മുമ്പ് സുചിത്രയുടെ അക്കൗണ്ടിനുണ്ടായിരുന്നതിനേക്കാൾ ഫോളോവേഴ്സാണ് ഈ ഫേക്ക് അക്കൗണ്ടുകൾക്കുള്ളത് എന്നതും ശ്രദ്ധേയമാണ്. താരങ്ങളുടെ മുഖം മൂടി പൊതുജനങ്ങൾക്കു മുന്നിൽ വലിച്ചുകീറുമെന്നാണ് ഇവരുടെ ഭീഷണി.പ്രശസ്തരുടെ സ്വകാര്യ ദൃശ്യങ്ങളും ഇതുവഴി പ്രചരിച്ചു തുടങ്ങി.
മുമ്പ് ധനുഷും ചിമ്പുവും തന്നെ ഉപദ്രവിക്കുന്നതായുള്ള ചിത്രങ്ങൾ പുറത്തു വിട്ടാണ് സുചിത്ര സുചിലീക്സിനു തുടക്കമിട്ടത്. പിന്നീട് ആൻഡിയ, അനിരുദ്ധ്, ഹൻസിക, തൃഷ, ചിന്മയി തുടങ്ങിയവരുടെ സ്വകാര്യ ദൃശ്യങ്ങളും ട്വിറ്റർ അക്കൗണ്ട് വഴി പുറത്തായി. ഇതു വലിയ വിവാദങ്ങൾക്ക് വഴിമാറിയപ്പോൾ സുചിത്ര തന്നെ രംഗത്തെത്തി തന്റെ ട്വിറ്റർ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്ന് വെളിപ്പെടുത്തിയിരുന്നു. പിന്നീട് സുചിത്രയുടെ ഭർത്താവ് കാർത്തിക് തന്റെ ഭാര്യയ്ക്ക് മാനസിക ദൗർബല്യമുണ്ടെന്നും അതിന്റെ ഫലമായാണ് ഇത്തരം പ്രശ്നങ്ങളുണ്ടായതെന്നും പ്രതികരിച്ചിരുന്നു. പിന്നീട് ഈ പ്രശ്‌നങ്ങൾ അവസാനിച്ചു എന്ന് കരുതിയിരിക്കുമ്പോഴാണ് ഇപ്പോൾ വീണ്ടും സുചിത്ര വാർത്തകളിൽ ഇടം നേടുന്നത്