എൻ സി പി കുവൈറ്റ് 2019 ജനുവരി ഒന്നിനു സുബിയ-അബ്ദുള്ള അൽ ജാബർ അൽ സബ സ്ട്രീറ്റ് ലേബർ ക്യാമ്പുകളിലെ താമസക്കാരായ വിവിധ കമ്പനികളിലെ തൊഴിലാളികൾക്കായി സംഘടിപ്പിക്കുന്ന വാർഷിക ചാരിറ്റി ദിനത്തിനേയും & പുതുവത്സര ആഘോഷത്തിന്റേയും പോസ്റ്റർ അബ്ബാസ്സിയ ഒക്സ് ഫോർഡ് സ്‌കൂളിൽ വെച്ച് വെച്ചു കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ് ചെയർമാൻ പി പ്രസാദ്,പോഗ്രാം കൺവീനർ ഭാസ്‌കർ തേവർക്ക് നൽകി പ്രകാശനം ചെയ്തു. പ്രസിഡണ്ട് ബാബു ഫ്രാൻസിസ് ,ജനറൽ സെക്രട്ടറി ജീവ്സ് എരിഞ്ചേരി, ട്രഷറർ രവീ ന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.