കേരള രാഷ്ട്രീയത്തിലെ കരുത്തിന്റെ സ്ത്രീ ശബ്ദം ഓർമ്മയായി. വിപ്ലവ സമര പോരാട്ടത്തിന്റെ മുൻനിര പോരാളികളിൽ ജ്വലിച്ചിരുന്ന നക്ഷത്രമായി സാംസ്കാരിക കേരളത്തിന്റെ നവോഥാന ശില്പികളുടെ ധീരവനിതയായി കേരള സംസ്ഥാന രൂപീകരണത്തിന്റെ സമര പോരാട്ടങ്ങളിൽ നിറഞ്ഞു നിന്ന മുൻനിര പോരാളി. 1957 ൽ കേരള സംസ്ഥാനത്തിന്റെ ആദ്യത്തെ ഇം എം എസ്സ് മന്ത്രിസഭയിൽ അംഗമായി വികസന കേരളത്തിന്റെ കുതിപ്പിൽ നാഴികക്കല്ലായി മാറി.

തുടർന്ന് വന്ന കേരള സംസ്ഥാനത്തിന്റെ ആറ് മന്ത്രിസഭകളിൽ നിർണ്ണായകമായ സ്ഥാനവും അലങ്കരിച്ച ധീര വനിത കെ ആർ ഗൗരി അമ്മയുടെ ഓർമ്മയ്ക്കു മുന്നിൽ അനുശോചനം അറിയിക്കുന്നതായി ഓവർസീസ് എൻ സി പി യുടെ യു എ ഇ ചാപ്റ്റർ പ്രസിഡണ്ട് രവി കൊമ്മേരി, സെക്രട്ടറി സിദ്ദിഖ് ചെറുവീട്ടിൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.