മത്വത്തിന്റെ സാഹോദര്യത്തിന്റ മഹത്തായ സന്ദേശമോതിയ മഹാബലിത്തമ്പുരാന്റെ സ്മരണയ്ക്കു മുന്നിൽ സമൃദ്ധിയുടെ പൊന്നോണമാഘോഷിക്കുന്ന മലയാളികളുടെ ഇടയിൽ മലയാള നാടിനു വേണ്ടി മണലാരണ്യത്തിൽ കഷ്ടപ്പെടുന്ന നമ്മുടെ സഹോദരങ്ങൾ താമസിക്കുന്ന ജബലലിയിലെ ഒരു ലേബർ ക്യാമ്പിൽ ഒ എൻ സി പി, യു എ ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണസദ്യ വിതരണം ചെയ്തു.

രണ്ടു വർഷമായി രാജ്യങ്ങളിലാകമാനം മാനവരാശിയുടെ ഇടയിൽ നാശം വിതച്ചു മുന്നേറുകയാണ് കോവിഡ് 19. ദുരിതങ്ങളുടെ കണ്ണീർക്കയങ്ങളിൽ ജീവിതം പൊലിഞ്ഞുപോയ. ലക്ഷക്കണക്കിന് ആളുകളുടെ ഓർമ്മയ്ക്കു മുന്നിൽ ഈ വർഷവും ആഘോഷങ്ങളില്ലാത്ത ഒരോണവും കൂടെ കടന്നു പോയിരിക്കുന്നു. ചുട്ടുപൊള്ളുന്ന ചൂടിൽ ആത്മധൈര്യത്തിന്റെ തണലിൽ കുടുംബത്തിനുവേണ്ടി സ്വന്തം നാടിനു വേണ്ടി കഷ്ടപ്പെടുന്ന തൊഴിലാളികളാണ് മണലാരണ്യങ്ങളിൽ അധികവും.

വിവിധ രാജ്യക്കാരും ദേശക്കാരും ഭാഷക്കാരും താമസിക്കുന്ന ക്യാമ്പിൽ കേരളത്തനിമ വിളിച്ചോതികൊണ്ട്, ഭാഷാവ്യത്യാസം മറന്നു കൊണ്ട് മലയാളത്തിന്റെ മധുരം നുണയാൻ ഒറ്റ മനസ്സായി സഹോദരങ്ങൾ അണിനിരന്നിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ കൂടുതൽ ആളുകളെ ഒന്നിച്ച് അണിനിരത്തി ഭക്ഷണക്കിറ്റ് വിതരണം നടത്താൻ സാധിച്ചില്ലങ്കിലും, ക്യാമ്പിലെ മുഴുവൻ തൊഴിലാളികൾക്കും ഭക്ഷണം വിതരണം ചെയ്യാൻ സാധിച്ചതിൽ ഒ എൻ സി പി കമ്മിറ്റി കൃതാർത്ഥരാണ്.

ബിറ്റ്‌സ് ഇംപാക്ട് ജനറൽ ട്രേഡിങ് എന്ന കമ്പിനിയുമായി ചേർന്നു കൊണ്ട് യു എ ഇ ഒ എൻ സി പി കമ്മിറ്റി സംഘടിപ്പിച്ച ഓണസദ്യ വിതരണ പരിപാടിയിൽ ഒ എൻ സി പി ദേശീയ ജനൽ സിക്രട്ടറി ജിയോടോമി, യു എ ഇ കമ്മറ്റി പ്രസിഡണ്ട് രവി കൊമ്മേരി, ജനറൽ സിക്രട്ടറി സിദ്ദിഖ് ചെറുവീട്ടിൽ, ഓർഗനൈസിങ് സിക്രട്ടറി ജിമ്മി കുര്യൻ, ട്രഷറർ ഷാജു നേമ, വൈ: പ്രസിഡണ്ട് മാരായ ബാബു ലത്തീഫ്, വിവേക് ഫിലിപ്പ്, ജോയി: സിക്രട്ടറി ജോൺസൺ ജോർജ് തുടങ്ങിയവർ പങ്കെടുത്തു