കുവൈറ്റ് സിറ്റി:ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി, ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെയും ഇന്ത്യ കുവൈറ്റ് 60 - മത് നയതന്ത്ര വാർഷികത്തിന്റെയും ഭാഗമായി 'ലോക് ഡൗണിന്റെ പ്രശ്‌നങ്ങളും ഇന്നത്തെ കുട്ടികളും ' എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു.എൻ സി പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസ് ഉദ്ഘാടനം നിർവ്വഹിച്ചു.

ഒ എൻ സി പി കുവൈറ്റ് പ്രസിഡണ്ട് ജീവ്സ് എരിഞ്ചേരി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി അരുൾ രാജ് കെ.വി. സ്വാഗതം പറഞ്ഞു. ഡോക്ടർ ഷാജു ഇടമന (എം ആർ സി പി സി എച്ച് - സ്‌പെഷാലിറ്റി പീഡിയാട്രീഷൻ യു. കെ ), മഹേഷ് അയ്യർ (പ്രിൻസിപ്പൽ - സ്മാർട്ട് ഇന്ത്യൻ സ്‌കൂൾ ) എന്നിവർ വിഷയാവതരണം നടത്തുകയും ,പരിപാടിയിൽ പങ്കെടുത്തവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു. സാമൂഹിക പ്രവർത്തകരായ അലക്‌സ് മാത്യു, നൂറുൽ ഹസ്സൻ, ഫൈസൽ, ഗഫൂർ പിലാത്തറ, ഒ എൻ സി പി ജോ: ട്രഷറർ ശ്രീബിൻ ശ്രീനിവാസൻ ,എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബിജു സ്റ്റീഫൻ, രവി മണ്ണായത്ത് എന്നിവരും സംഘടനാംഗങ്ങളും പങ്കെടുത്തു. ഒ എൻ സി പി ട്രഷറർ രവീന്ദ്രൻ നന്ദി പറഞ്ഞു.

വീഡിയോ ലിങ്ക്
https://we.tl/t-RIklkxc6Fe