- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഒ എൻ സി പി, യു എ ഇ കമ്മിറ്റി ഗാന്ധിജയന്തി ദിനം ആഘോഷിച്ചു
സ്വന്തം ജീവിതം കൊണ്ട് ലോകത്തിനു തന്നെ മാതൃകയായി പുത്തൻ അധ്യായം എഴുതിച്ചേർത്ത മഹാത്മാവിന്റെ ജന്മദിനത്തിൽ ഓവർസീസ് നാഷണലിസ്റ്റ് കൾച്ചറൽ പീപ്പിൾസ് യു എ ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു.
അഹിംസാ മന്ത്രം പാടി അനീതിയുടെ വാൾമുനയൊടിച്ച് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വത്തെ ജനരോഷത്തിന്റെ മുന്നിൽ അടിയറ പറയിച്ച ധീര ദേശാഭിമാനിയായ മഹാത്മാവ്. ത്യാഗ സഹന സമര പോരാട്ട വീഥിയിലൂടെ ഇന്ത്യാ മഹാരാജ്യത്തെയാകമാനം കൈപിടിച്ച് നടത്തിയ മഹാത്മാവ്. അധിനിവേശത്തിലൂടെ മാറ്റങ്ങൾ വിളമ്പി അടിമച്ചങ്ങലകൾ കൊണ്ട് രാജ്യത്തെ തളച്ച കിരാത ശക്തികളുടെ കൈകളിൽ നിന്ന് സ്വതന്ത്ര ഭാരതം പിടിച്ചു വാങ്ങിയ നമ്മുടെ രാഷ്ട്ര പിതാവ്. ആ മഹാത്മാവിന്റെ ജന്മദിനം ഒ എൻ സി പി, യു എ ഇ കമ്മിറ്റി ഗംഭീരമായി ആഘോഷിച്ചു.
യോഗത്തിൽ യു എ ഇ കമ്മറ്റി പ്രസിഡണ്ട് രവി കൊമ്മേരി സ്വാഗതവും, സീനിയർ വൈസ് പ്രസിഡണ്ട് ബാബു ലത്തീഫ് അദ്ധ്യക്ഷതയും വഹിച്ചു. ദേശീയ ജനറൽ സിക്രട്ടറി ജിയോടോമി മുഖ്യ പ്രഭാഷണം നടത്തി. യു എ ഇ കമ്മിറ്റി ജനറൽ സിക്രട്ടറി സിദ്ദിഖ് ചെറുവീട്ടിൽ, മറ്റ് ഭാരവാഹികളായ ജിമ്മി കുര്യൻ, റോയ്, ജോൺസൺ തുടങ്ങിയവരും, മൻസൂർ, ജോസഫ്, ഹാരിസ് രാജ, എന്നീ അംഗങ്ങളും പരിപാടിക്ക് നേതൃത്യം നൽകി.