എൻ സി പി കുവൈറ്റ്(ഇന്ത്യയിലെ ദേശീയ പാർട്ടിയായ എൻസിപിയുടെ കുവൈറ്റിലെ സാംസ്‌കാരിക സംഘടന)ഓഎൻ സി പി കുവൈറ്റ്‌നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെയും ലാൽ ബഹദൂർ ശാസ്ത്രിയുടെയും ജയന്തി മതേതര ദിനമായിഅബ്ബാസിയ ഓർമ്മ പ്ലാസ ഓഡിറ്റോറിയത്തിൽ ആചരിച്ചു.

പരിപാടിയിൽ ഇന്ത്യയിലെവിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസി ഇന്ത്യക്കാർ പങ്കെടുത്തു. പരിപാടിയിൽസ്വാഗത പ്രസംഗം ഓഎൻസി പി കേരള സംസ്ഥാനഎക്‌സിക്യൂട്ടീവ് മെമ്പർ ബ്രൈറ്റ്‌വർഗ്ഗീസ്, പരിപാടികളുടെ ഉദ്ഘാടനം ഓഎൻ സിപി ദേശീയ കമ്മിറ്റി പ്രസിഡണ്ട് ബാബു ഫ്രാൻസിസ് നിർവഹിച്ചു. മതേതര പ്രതിജ്ഞ ഡൽഹി സംസ്ഥാന എക്‌സിക്യൂട്ടീവ്‌മെമ്പർ ഫഹദ് ഖാൻ,നിർവഹിച്ചു.

പരിപാടിയുടെ ഭാഗമായി ഗാന്ധിജിയുടെസ്വാതന്ത്ര്യസമര ചരിത്രം പ്രതിപാദിക്കുന്ന പഴയകാല വീഡിയോ പ്രദർശനവുംസംഘടിപ്പിച്ചു. തുടർന്ന്പ്രകാശ് ജാദവ്മഹാരാഷ്ട്ര സംസ്ഥാന എക്‌സിക്യൂട്ടീവ് മെംബർ,ഗംഗാധർ ചിന്ന തെലുങ്കാന സംസ്ഥാന എക്‌സിക്യൂട്ടീവ്, ശ്രീധരൻ സുബയ്യ തമിഴ്‌നാട്‌സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പർ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് നന്ദിപ്രസംഗം ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി ജിയോ ടോമി അവർകൾ നിർവഹിച്ചു.