ഴിഞ്ഞ മാർച്ച് മാസം മുതൽ കുവൈറ്റ് ഗവൺമെന്റ് നിർദ്ദേശിച്ച പുതിയഎൻ.ബി.എ അക്രഡിറ്റേഷൻ- കുവൈത്തിൽ ജോലി ചെയ്യുന്ന വിദേശ എൻജീനയർ മാർക്ക് അക്കാമ/ റസിസൻസ് വിസ പുതുക്കണമെങ്കിൽ കുവൈറ്റ് എൻജി നിയേഴ്‌സ് സൊസൈറ്റിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി ,കുവൈറ്റിലെ ഇന്ത്യൻ എൻ ജീനിയേഴ്‌സ് സമൂഹത്തിലെ ഒരു വലിയ വിഭാഗത്തെ പ്രതിസന്ധിയിൽ എത്തിച്ചിരിക്കുന്നത് വ്യക്തമായ പരിഹാരമില്ലാതെ തുടരുകയാണ്.

ഇന്ത്യയിലെ അംഗീകൃത കോഴ്‌സുകളുടേയും കോളേജുകളുടേയും പട്ടിക കുവൈറ്റ് അധികാരികൾക്ക് സമർപ്പിച്ചിട്ടും ഒരു അനുകൂല തീരുമാനമായിട്ടില്ല. ആയതിനാൽ വിഷയത്തിന്റെ ഗൗരവമുൾക്കൊണ്ടു കൊണ്ടു വിദേശകാര്യ മന്ത്രിതല സംഘം തന്നെ നേരിട്ടെത്തി കുവൈറ്റ് ഭരണാധികാരികളുമായി ചർച്ച നടത്തി പ്രശ്‌ന പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദേശകാര്യ മന്ത്രി, സുഷമ സ്വരാജിന് വിശദമായ കത്ത് ഓ എൻ സി പി ദേശീയ പ്രസിഡണ്ടും ,ലോക കേരള സഭാംഗമായ ബാബു ഫ്രാൻസീസ് അയച്ചിട്ടുണ്ട്.

ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ പിന്തുണ ഈ വിഷയ ത്തിൽ ഇന്ത്യൻ എഞ്ചിനീയേഴ്‌സിന് നൽകേണ്ടതാണ്.