വർസീസ്എൻ സി പി കുവൈറ്റ്‌ദേശീയകമ്മിറ്റിപ്രസിഡന്റും, നോർക്ക ലോക കേരള സഭ അംഗവുമായ ബാബുഫ്രാൻസിസിന്റെ നേതൃത്വത്തിലുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി സംഘം, എൻ സി പി ദേശീയ ജനറൽ സെക്രട്ടറിയും മുൻ കേന്ദ്ര മന്ത്രിയുമായ പ്രഫുൽ പട്ടേൽ എംപി , മുൻ എം പിയും ,എൻ സി പി യിലെ ഓവർസീസ് ഡിപ്പാർട്ട്‌മെന്റിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രൊഫസർ ഡി പി ത്രിപാഠിയേയും സന്ദർശിച്ച് ഗൾഫിലേ പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങളും, പരാതികളും- പ്രവാസികളുടെ മൃതശരീരം സൗജന്യമായി വിമാനങ്ങളിൽ നാട്ടിൽ എത്തിക്കുന്നതും, അവധിക്കാലത്ത് പ്രവാസി യാത്രക്കാർക്ക് ന്യായമായ വിമാന യാത്രാ നിരക്കിലുള്ള ടിക്കറ്റുകൾ ലഭ്യമാക്കുന്നത് ഉൾപ്പടെയുള്ള വിഷയങ്ങൾ ഇന്ത്യഗവൺമെന്റിന്റെശ്രദ്ധയിൽപ്പെടുത്തുവാൻ മുൻകൈ എടുക്കണമെന്ന അഭ്യർത്ഥിക്കുകയും എല്ലാ പിന്തുണയും ഉറപ്പു നൽകുകയും ചെയ്തു.

പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവാസി ഘടകങ്ങളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള വിവിധ രാഷ്ട്രീയ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.