ഒ എൻ സി പി കുവൈറ്റ് (ഇന്ത്യയിലെ ദേശീയ പാർട്ടിയായ എൻസിപിയുടെ കുവൈറ്റിലെ സാംസ്‌കാരിക സംഘടന) 2018 ജനുവരി ഒന്നാംതിയ്യതി പതിനൊന്നു മണിമുതൽ കുവൈറ്റിലെWafra എന്ന സ്ഥലത്ത് സംഘടനയുടെ വാർഷിക ചാരിറ്റി ദിനത്തിന്റെ ഭാഗമായി ,കുവൈറ്റിലെകമ്പനികളായ VISION, KCPC, HOT&FERCINIT എന്നിവിടങ്ങളിലെതൊഴിലാളികൾക്ക് പുതുവത്സരത്തിന്റെഭാഗമായി ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവർ ,ബഗ്ലാദേശ്,ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികൾപങ്കെടുത്തു.പ്രസ്തുത പരിപാടിയിൽ മെലഡി മ്യൂസിക് ഗ്രൂപ്പ് ഗാനമേള അവതരിപ്പിച്ചു തുടർന്ന്സൗജന്യമായി എല്ലാവർക്കും വിഭവസമൃദ്ധമായ ഉച്ചഭക്ഷണം നൽകുകയുണ്ടായി പരിപാടികളുടെഉദ്ഘാടനം ഒഎൻസിപി ദേശീയ കമ്മിറ്റി പ്രസിഡന്റ് ബാബു ഫ്രാൻസിസ്‌നിർവഹിച്ചു.

പ്രസ്തുതചടങ്ങിൽ ഇന്ത്യൻ എംബസിയുടെ റജിസ്‌ട്രേഷൻ ലഭിച്ചത് യോഗത്തെ അറിയിക്കുകയും ചെയ്തു.കൂടാതെ സംഘടനയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (www.oncpkuwait.org) ഉദ്ഘാടനം കുവൈറ്റ്ഓയിൽ കമ്പനി ഉദ്യോഗസ്ഥൻ, ഖാറള അൽ മുത്തയറി നിർവഹിച്ചു . ഒഎൻ സി പി കേരളഘടകം ബ്രൈറ്റ് വർഗീസ് സ്വാഗതവും ദേശീയ ജനറൽസെക്രട്ടറി ജിയൊ ടോമിനന്ദിയും പറഞ്ഞു.തുടർന്ന് ദേശീയ കമ്മിറ്റി ടൃഷറർ രവീന്ദ്രൻ ടിവി , ശ്രീധരൻ സുബയ്യ തമിഴ്‌നാട്, പ്രകാശ് യാദവ് മഹാരാഷ്ട്ര, ഗംഗാധരൻ ചിന്നതെലുങ്കാന, ഫഹദ് ഖാൻ ഡൽഹി എന്നിവർ ആശംസാപ്രസംഗം നിർവഹിച്ചു.