- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്താൻകോട്ട് ഭീകരാക്രമണ സമയത്തെ വാർത്തകൾ ഭീകരരെ ആക്രമണം കടുപ്പിക്കാൻ സഹായിച്ചു; ദേശസുരക്ഷയ്ക്കു ഭീഷണിയാകും വിധം സംപ്രേഷണം നടത്തിയ എൻഡിടിവിക്ക് ഒരു ദിവസം വിലക്ക്; നവംബർ 9ന് ചാനൽ 'ഓഫ് എയർ'
ന്യൂഡൽഹി: എൻഡിടിവി ഇന്ത്യക്കു വിലക്ക്. ഒരു ദിവസത്തേക്കാണ് ചാനലിന്റെ സംപ്രേഷണം നിർത്തിവയ്ക്കാൻ കേന്ദ്രത്തിന്റെ ശുപാർശ. പത്താൻകോട്ട് ഭീകരാക്രമണ സമയത്തെ ചാനലിന്റെ കവറേജിനെതിരായാണ് നടപടി വരുന്നത്. സൂക്ഷ്മവും തന്ത്രപ്രധാനവുമായ വിവരങ്ങൾ ഭീകരാക്രമണ സമയത്ത് പ്രക്ഷേപണം ചെയ്തുവെന്നാണ് വാർത്ത വിനിമയ മന്ത്രാലയത്തിന്റെ കണ്ടെത്തൽ. നവംബർ 9ന് ഇതിന്റെ ശിക്ഷയായി ഒരു ദിവസത്തേക്ക് ചാനൽ ഓഫ് എയർ ആകാൻ ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിർദ്ദേശിക്കും. വാർത്താ വിനിമയ മന്ത്രാലയത്തിലെ മന്ത്രിതലകമ്മിറ്റി ഹിന്ദി ന്യൂസ് ചാനലായ എൻഡിടിവി ഇന്ത്യയ്ക്കെതിരായി നടപടി ശുപാർശ ചെയ്തിട്ടുണ്ട്. ജനുവരിയിലെ പത്താൻകോട്ട് ഭീകരാക്രമണ സമയത്ത് എൻഡിടിവി ഇന്ത്യ പുറത്തുവിട്ട സൂഷ്മ വിവരങ്ങൾ ഭീകരരെ സഹായിച്ചുവെന്നാണ് കേന്ദ്ര വാർത്താ മന്ത്രാലയം അറിയിക്കുന്നത്. ഈ വിവരങ്ങൾ ഭീകരരെ ആക്രമണം കടുപ്പിക്കാൻ സഹായിച്ചതെന്നാണ് മന്ത്രാലയത്തിന്റെ വാദം. കനത്ത നാശനഷ്ടങ്ങൾക്കും വ്യോമതാവളത്തിൽ കാര്യമായ അപകടവും ഉണ്ടാക്കാൻ ഈ വിവരം ഭീകർക്ക് സഹായകമായി എന്നാണ് മന്ത്രിത
ന്യൂഡൽഹി: എൻഡിടിവി ഇന്ത്യക്കു വിലക്ക്. ഒരു ദിവസത്തേക്കാണ് ചാനലിന്റെ സംപ്രേഷണം നിർത്തിവയ്ക്കാൻ കേന്ദ്രത്തിന്റെ ശുപാർശ.
പത്താൻകോട്ട് ഭീകരാക്രമണ സമയത്തെ ചാനലിന്റെ കവറേജിനെതിരായാണ് നടപടി വരുന്നത്. സൂക്ഷ്മവും തന്ത്രപ്രധാനവുമായ വിവരങ്ങൾ ഭീകരാക്രമണ സമയത്ത് പ്രക്ഷേപണം ചെയ്തുവെന്നാണ് വാർത്ത വിനിമയ മന്ത്രാലയത്തിന്റെ കണ്ടെത്തൽ. നവംബർ 9ന് ഇതിന്റെ ശിക്ഷയായി ഒരു ദിവസത്തേക്ക് ചാനൽ ഓഫ് എയർ ആകാൻ ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിർദ്ദേശിക്കും.
വാർത്താ വിനിമയ മന്ത്രാലയത്തിലെ മന്ത്രിതലകമ്മിറ്റി ഹിന്ദി ന്യൂസ് ചാനലായ എൻഡിടിവി ഇന്ത്യയ്ക്കെതിരായി നടപടി ശുപാർശ ചെയ്തിട്ടുണ്ട്. ജനുവരിയിലെ പത്താൻകോട്ട് ഭീകരാക്രമണ സമയത്ത് എൻഡിടിവി ഇന്ത്യ പുറത്തുവിട്ട സൂഷ്മ വിവരങ്ങൾ ഭീകരരെ സഹായിച്ചുവെന്നാണ് കേന്ദ്ര വാർത്താ മന്ത്രാലയം അറിയിക്കുന്നത്. ഈ വിവരങ്ങൾ ഭീകരരെ ആക്രമണം കടുപ്പിക്കാൻ സഹായിച്ചതെന്നാണ് മന്ത്രാലയത്തിന്റെ വാദം. കനത്ത നാശനഷ്ടങ്ങൾക്കും വ്യോമതാവളത്തിൽ കാര്യമായ അപകടവും ഉണ്ടാക്കാൻ ഈ വിവരം ഭീകർക്ക് സഹായകമായി എന്നാണ് മന്ത്രിതല കമ്മിറ്റി കണ്ടെത്തിയത്.
ആക്രമണ സമയത്തുള്ള അതി സൂക്ഷ്മ വിവരങ്ങൾ ഭീകരാക്രമണം ആസൂത്രണം ചെയ്തവരുടെ കൈകളിലെത്തിയിരിക്കാമെന്നാണ് വിലയിരുത്തൽ. ഇതാണ് ഭീകരരുടെ ആക്രമണം കൂടുതൽ നേരം നീണ്ടു നിൽക്കാൻ കാരണമെന്നും മന്ത്രാലയ വൃത്തങ്ങൾ പറയുന്നു. ഇത്തരം വിവരങ്ങൾ ദേശസുരക്ഷക്ക് മാത്രമല്ല ഭീഷണിയെന്നും സാധാരണക്കാരുടേയും സൈനിക ഉദ്യോഗസ്ഥരുടേയും ജീവൻ അപകടത്തിലാക്കുമെന്നും വാർത്താവിനിമയ മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ജനുവരിയിൽ ആക്രമണ സമയത്ത് വ്യോമതാവളത്തിലെ ആയുധ ശേഖരവും യുദ്ധവിമാനങ്ങളും മിഗ് വിമാനങ്ങളും റോക്കറ്റ് ലോഞ്ചേഴ്സും മോർട്ടാറുകളും സംബന്ധിച്ച സൂക്ഷ്മ വിവരങ്ങൾ സംപ്രേഷണം ചെയ്തുവെന്നാണു ചാനലിനെതിരായ ആക്ഷേപം.