- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഭാഷാ പഠനത്തിലെ സർഗാത്മതയെ വീണ്ടെടുക്കാം; കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ ഏകദിന പഠന ക്യാമ്പ് 29ന്
യുഎഇ സർക്കാർ 2016 വായനാ വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബ് യുഎഇലെ പ്രമുഖ എഴുത്തുകാരെയും മാദ്ധ്യമ പ്രവർത്തകരെയും സ്‌കൂൾ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചു കൊണ്ട് 29ന് രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെ ഏകദിന 'എജ്യുക്കേഷണൽ ലിറ്റററി' പഠന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ക്ലബ്ബ് പ്രസിഡന്റ് കെ സി അബൂബക
യുഎഇ സർക്കാർ 2016 വായനാ വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബ് യുഎഇലെ പ്രമുഖ എഴുത്തുകാരെയും മാദ്ധ്യമ പ്രവർത്തകരെയും സ്‌കൂൾ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചു കൊണ്ട് 29ന് രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെ ഏകദിന 'എജ്യുക്കേഷണൽ ലിറ്റററി' പഠന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ക്ലബ്ബ് പ്രസിഡന്റ് കെ സി അബൂബക്കർ അറിയിച്ചു.
കേരളീയരാണെങ്കിലും മാതൃഭാഷയായ മലയാളം പഠിക്കുന്നതിൽ വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ല എന്ന സത്യം അംഗീകരിക്കാൻ നാം തയ്യാറല്ല. കുട്ടികളുടെ അഭിരുചിക്കും നിലവാരത്തിനും ഇണങ്ങുന്ന വിധത്തിൽ മാനവിക വിഷയങ്ങളെ വിദ്യഭ്യസവുമായി സമന്വയിപ്പിക്കേണ്ടതുണ്ട്. കുട്ടികളുടെ ഭാഷാ ശേഷിയും സർഗ ശക്തിയും പരിപോഷിപ്പിക്കുന്ന തരത്തിൽ വിദ്യഭ്യസ ചിന്തകൾ കോർത്തിണക്കുന്ന ഒരു ക്യാമ്പ് എന്ന നിലയിലാണ് ഈ പരിപാടി രൂപപ്പെടുത്തിയിട്ടുള്ളത്. ഭാഷാ പഠനത്തിലെ സർഗാത്മതയെ വീണ്ടെടുക്കുമ്പോൾ പഠനത്തിന് ഒരു പുതിയ ലോകമാണ് നാം തുറന്നു നൽകുന്നത്. ഉദാത്തമായ ചിന്തകൾ പരിചയപ്പെടുമ്പോൾ കുട്ടികളുടെ വൈകാരിക പ്രബുദ്ധതയാണ് വിപുലപ്പെടുന്നത്. ആധുനിക ഭാഷാഭ്യാസനത്തിന്റെ മൗലിക ലക്ഷ്യങ്ങൾ കൈവരിക്കൻ കഴിയുന്ന പ്രായോഗിക തത്വങ്ങൾ അനുസരിച്ചുള്ള പഠന പ്രവർത്തനങ്ങളിലൂടെയോ, പരിശീലനങ്ങളിലൂടെയോ മാത്രമേ മാനവികതയെ നിലനിർത്താൻ കഴിയൂ.
ഭാഷാ പഠനത്തിന്റെ മൗലിക ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന പ്രഭാഷണങ്ങൾ, പഠന ക്ലാസുകൾ തുടങ്ങിയവ ഘട്ടം ഘട്ടമായി നടത്തുക എന്നതിന്റെ തുടക്കം എന്ന നിലയിലാണ് ഈ ക്യാമ്പ് ക്രമീകരിച്ചിട്ടുള്ളത്. ആധുനികമായ പഠനങ്ങളും ആശയവിനിമയം സാധ്യമാക്കുന്ന വിഷയങ്ങളും ചേർത്ത് പ്രശസ്തരും പ്രഗൽഭരുമായ വ്യക്തികളാണ് ഈ ക്യാമ്പിനെ നയിക്കുന്നത്. ക്യാമ്പ് അംഗങ്ങൾക്ക് ഒരു നവ്യാനുഭവം സമ്മാനിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പത്രകുറിപ്പിൽ പറഞ്ഞു.