സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ, കുവൈറ്റ്ഇടവകയുടെ സേവിനി സമാജത്തിന്റെ നേതൃത്വത്തിൽ ഒരു ഏകദിനധ്യാനവും ക്യാൻസർ അവബോധന ക്ലാസും നവംബർ 30 വ്യാഴാഴ്‌ച്ച NECK-ലെ KTMCC ഹാളിൽ വെച്ച് നടത്തുന്നു. രാവിലെ 9 മുതൽ ഉച്ചക്ക് 2വരെ നീണ്ടു നിൽക്കുന്ന പ്രസ്തുത സമ്മേളനം രണ്ടു ഭാഗങ്ങളായിട്ടാണ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്.

രാവിലെ 9 മുതൽ 10 .30 വരെനീണ്ടുനിൽക്കുന്ന ആദ്യ വിഭാഗത്തിൽ ആത്മീക ധ്യാനത്തിന് സിന്ധുസജി. സജി നേതൃത്വം വഹിക്കുന്നതായിരിക്കും. 11 മുതൽ 2 വരെനീണ്ടുനിൽക്കുന്ന രണ്ടാമത്തെ വിഭാഗത്തിൽ ക്യാൻസറിനെ കുറിച്ച് ഒരുഅവബോധന ക്ലാസ് ഡോക്ടർ സുശോവന സുജിത് നായർ (Oncologist KCCCBreast Unit) നൽകുന്നതായിരിക്കും. ''ആദ്യ ഘട്ട തിരിച്ചറിവും മെച്ചപ്പെട്ടപ്രതിവിധിയും ' എന്ന വിഷയത്തിൽ സദസ്യരുമായി ചർച്ചയും ഉണ്ടാകും.

ഇടവക ജനങ്ങളുടെ ആത്മീയ വളർച്ചയോടൊപ്പം ഇന്നത്തെ ജീവിതശൈലിരോഗമായി മാറിക്കൊണ്ടിരിക്കുന്ന ക്യാൻസർനെക്കുറിച്ചുള്ള ആരോഗ്യഅവബോധവും വളർത്തുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.ഇടവക പ്രസിഡന്റും വികാരിയുമായ റെവ. സജി ഏബ്രഹാമിന്റെയുംസേവിനിസമാജം സെക്രട്ടറി ലെനി അനിത തോമസിന്റെയും
നേതൃത്വത്തിൽ ഇടവക കമ്മിറ്റി അംഗങ്ങളുടെ സഹകരണത്തോടെപരിപാടിയുടെ വിജയത്തിനായി കാര്യങ്ങൾ ക്രമീകരിച്ചുകൊണ്ടിരിക്കുന്നു.ഇടവകയിലെ എല്ലാ സഹോദരിമാരെയും പ്രസ്തുത യോഗത്തിലേക്ക്ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.