ബ്രിസ്റ്റോൾ: ഫ്രാൻസിസ് മാർപാപ്പാ ആഹ്വാനം ചെയ്ത 'കരുണയുടെ വർഷം' ആചാരങ്ങൾക്കു ബ്രിസ്റ്റോളിൽ ഔദ്യോഗികമായി തുടക്കമിടുന്നു. ഇതിന്റെ ഭാഗമായുള്ള ഏകദിന കൺവൻഷൻ ജനുവരി 16ന് (ശനി) ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ്‌സ് പള്ളിയിൽ നടക്കും.

പ്രസിദ്ധ വചന പ്രഘോഷകരും രോഗശാന്തി ശുശ്രൂഷകരുമായ ഫാ. സോജി ഓലിക്കലും ഫാ. സിറിൽ ഇടമനയും ആണു കൺവൻഷൻ നയിക്കുന്നത്. രാവിലെ 8.30 മുതൽ വൈകുന്നേരം നാലു വരെയാണു ധ്യാനം. യൂത്ത്, ടീനേജ്, കൊച്ചു കുട്ടികൾ എന്നിവർക്കു പ്രത്യേകം സെഷനുകൾ ഉണ്ടായിരിക്കുമെന്ന് ഫാ. പോൾ വെട്ടിക്കാട്ട്, ഫിലിപ്പ് കണേ്ടാത്ത് 07703063836, റോയി സെബാസ്റ്റ്യൻ 07862701046, എസ്ടിഎസ്എംസിസി ട്രസ്റ്റി ജോൺസൻ എന്നിവർ അറിയിച്ചു.


വിലാസം: സെന്റ് ജോസഫ്‌സ് കാത്തലിക് ചർച്ച്, ഫോറസ്റ്റ് റോഡ്, ഫിഷ്‌പോണ്ട്‌സ്, ബ്രിസ്റ്റോൾ BS 16 3 QT.

റിപ്പോർട്ട്: മാനുവൽ മാത്യു