വാഷിങ്ടൻ: അമേരിക്കയിലെ ടെക്‌സാസിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ ഒരാൾ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ള്ളിയാഴ്ച മണിക്കൂറിൽ 210 കിലോമീറ്റർ വേഗത്തിൽ ടെക്‌സസ് തീരത്തെത്തിയ ഹാർവേ ചുഴലിക്കാറ്റ് കനത്ത നാശമാണ് ടെക്‌സാസിൽ വിതച്ചിരിക്കുന്നത്. കോടികളുടെ നഷ്ടമുണ്ടാക്കിയ ചുഴലിക്കാറ്റ് രാത്രി കരയിലേക്ക് അടിച്ചുകയറി നാശം വിതച്ചു. ശനിയാഴ്ച രാവിലെയോടെ കാറ്റിന്റെ വേഗം കുറഞ്ഞു. എന്നാൽ, കാറ്റിനു പിന്നാലെ എത്തിയ കനത്ത മഴ ഭയാനകമായ പ്രളയത്തിലേക്കു നയിച്ചേക്കുമെന്നാണു കരുതുന്നത്.

ഹാർവേ ചുഴലിക്കാറ്റ് നാശം വിതച്ച് തുടങ്ങിയതോടെ 80 ലക്ഷം ജനങ്ങൾക്ക സർക്കാർ കരുതിയിരിക്കാൻ മുന്നറിയിപ്പ് നൽകി. പതിനായിരങ്ങളെ സുരക്ഷിത സ്ഥാനങ്ങളിൽ മാറ്റിപ്പാർപ്പിച്ചു. നിരവധി ബിസിനസ് സ്ഥാപനങ്ങളും വീടുകളും തകർത്തെറിഞ്ഞ ഹാർവെ ഇപ്പോൾ തന്നെ 40 ബില്ലയൺ ഡോളറിന്റെ നാശം വിതച്ചതായാണ് റിപ്പോർട്ട്. അനേകായിരങ്ങൾക്ക് പരിക്കേറ്റതായും റിപ്പോർട്ട് ഉണ്ട്.

യുഎസിന്റെ 'ഇന്ധന തലസ്ഥാന'മായ ടെക്‌സസിലെ ഒട്ടേറെ റിഫൈനറികളെ കാറ്റും മഴയും ബാധിച്ചതോടെ ഇന്ധനവില ഉയർന്നിട്ടുണ്ട്. ഹാർവിയെ ദുരന്തമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രംപ് പ്രസിഡന്റ് സ്ഥാനമേറ്റശേഷമുണ്ടാകുന്ന ആദ്യത്തെ വലിയ പ്രകൃതി ദുരന്തമാണിത്. കാറ്റിന് പിന്നാലെ എത്തിയ മഴ പ്രളയം ഉണ്ടാക്കിയേക്കുമെന്നാണ് റിപ്പോർട്ട്. 40 ഇഞ്ച് മഴയണ് പെയ്തിരിക്കുന്നത്. 338,000 പേർക്ക് വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടു.

കാറ്റഗറി നാലിൽ പെട്ട ചുഴലിക്കാറ്റാണ് ഹാർവിയെന്ന് യുഎസ് കാലാവസ്ഥാ ഏജൻസി അറിയിച്ചു. മുൻപ് 2005ലാണ് യുഎസിൽ ഇത്രയും കനത്ത ചുഴലിക്കാറ്റ് വീശിയിട്ടുള്ളത്. ടെക്‌സസിലാകട്ടെ, 1961നു ശേഷമുണ്ടായ ഏറ്റവും കനത്ത ചുഴലിക്കാറ്റാണിത്. മഴയും കാറ്റുമെത്തിയതോടെ പലയിടത്തും മണ്ണിടിച്ചിലുമുണ്ടായി. ഒരു ലക്ഷത്തോളം വീടുകളിൽ വൈദ്യുതിബന്ധമറ്റു. വാർത്താവിനിമയ ബന്ധവും തകരാറിലാണ്. തെക്കൻ ടെക്‌സസിൽ പലയിടത്തും വൈദ്യുതിബന്ധം തകരാറിലായിട്ടുണ്ട്.

റോക്‌പോർട്ട് പട്ടണത്തിലാണ് ഏറ്റവുമധികം നാശനഷ്ടം. 10,000 ആളുകൾ അധിവസിക്കുന്ന ചെറുപട്ടണത്തിലെ മുക്കാൽ പങ്ക് ആളുകളെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മൂന്നുലക്ഷത്തിലേറെപ്പേരുള്ള കോർപസ് ക്രിസ്റ്റി നഗരത്തിലും വൻ നാശനഷ്ടങ്ങളുണ്ട്.