ഫാർ നോർത്ത് ഡിസ്ട്രിക് കൗൺസിൽ പരിധിയിലുള്ള വീടുകളിൽ ഇനി ഒരു നായ മാത്രമേ പാടൂള്ളൂ. 2017 മുതൽ നടപ്പിലാക്കുന്ന നായവളർത്തൽ നിയമങ്ങളനുസരിച്ചാണ് പുതിയ നടപടി. ഇതനുസരിച്ച് ഈ പ്രദേശത്തെ വീട്ടുടമസ്ഥർക്ക് ഒരു നായയിൽ കൂടുതൽ വളർത്താൻ പാടില്ല.

പരിസ്ഥിതിയെ സഹായിക്കുന്നതിനായി രൂപകല്പന ചെയ്താണ് പുതിയ നിയമം. വന്യജീവി സംരക്ഷണം പ്രാധാന്യമുള്ളതായി റസ്സൽ ഉറപ്പുനൽകുന്നുണ്ടെങ്കിലും, പുതിയ നിയമങ്ങൾ വളരെ കഠിനമാണെന്നാണ് നായ സ്‌നേഹികൾ പറയുന്നത്.