ക് ലന്റിൽ ഇന്നലെ മാത്രം കാണാതായത് മൂന്ന് കുട്ടികളെ. ഒരാളെ ഏറെ നേരത്തെ തെരച്ചിലിനൊടുവിൽ കണ്ടെത്താൻ കഴിഞ്ഞെങ്കിലും മറ്റ് രണ്ട് പേരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് സൗത്ത് ഓക് ലന്റ് പൊലീസ്. മനുകൗ പൊലീസ് ആണ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്,

മനുകു കൗണ്ടിയിൽ നിന്നാണ് രണ്ട് കുട്ടികളെയും കാണാതായിരിക്കുന്നത്. ഒരാൾ എട്ട് വയസുകാരനായ കൈവു, മറ്റൊരാൾ 7 വയസുകാരനായ തെമായുമാണ് കാണാതായത്. കൈഹു നീല നിറത്തിലുള്ള ഷോർട്‌സും, േ്രഗ ജേഴ്‌സിയും ആണ് അണിഞ്ഞിരിക്കുന്നത്. തൈമ പർപ്പിൾ നിറത്തിലുള്ള ഷോർട്‌സും, ഗ്രിൻ ടീ ഷർട്ടുമാണ് ധരിച്ചിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ആരെങ്കിലും കുട്ടികളെ കണ്ടെത്തിയാൽ 111 നമ്പരിൽ വിളിച്ചറിയിക്കേണ്ടതാണ്.

എന്നാൽ ഇന്നലെ ലൈന്മാളിൽ നിന്നും കാണാതായ നദർ ഖാനെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയിരുന്നു.