- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മസാച്ച്യൂസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ആറിൽ ഒരു വിദ്യാർത്ഥിനി ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുവെന്ന് റിപ്പോർട്ട്
ബോസ്റ്റൺ: പ്രശസ്തമായ മസാച്യൂസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ അണ്ടർ ഗ്രാജ്വേറ്റ്‌സിന് പഠിക്കുന്ന പെൺകുട്ടികളിൽ ആറിൽ ഒരാൾ വീതം ലൈംഗിക ചൂഷണത്തിന് വിധേയമാകുന്നുവെന്ന് റിപ്പോർട്ട്. കൂടാതെ അഞ്ചു ശതമാനത്തിൽ താഴെ ഇവിടെ സെക്‌സ് ക്രൈം നടക്കുന്നുവെന്നും എംഐടിയിൽ നടത്തിയ സർവേയിൽ വ്യക്തമായി. യുഎസ് കാമ്പസുകളിൽ സെക്‌സ് വയല
ബോസ്റ്റൺ: പ്രശസ്തമായ മസാച്യൂസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ അണ്ടർ ഗ്രാജ്വേറ്റ്‌സിന് പഠിക്കുന്ന പെൺകുട്ടികളിൽ ആറിൽ ഒരാൾ വീതം ലൈംഗിക ചൂഷണത്തിന് വിധേയമാകുന്നുവെന്ന് റിപ്പോർട്ട്. കൂടാതെ അഞ്ചു ശതമാനത്തിൽ താഴെ ഇവിടെ സെക്‌സ് ക്രൈം നടക്കുന്നുവെന്നും എംഐടിയിൽ നടത്തിയ സർവേയിൽ വ്യക്തമായി. യുഎസ് കാമ്പസുകളിൽ സെക്‌സ് വയലൻസുകൾ വർധിക്കുന്നുവെന്നതിന് ആക്കം കൂട്ടുന്നതാണ് ഈ സർവേയെന്നാണ് വിലയിരുത്തുന്നത്.
എംഐടിയിൽ അണ്ടർഗ്രാജ്വേറ്റ്‌സിനു പഠിക്കുന്ന അഞ്ചു ശതമാനം പെൺകുട്ടികളും ബലാത്സംഗത്തിന് വിധേയമായിട്ടുണ്ടെന്നും സർവേ വെളിപ്പെടുത്തുന്നു. എംഐടി കാമ്പസിൽ നടത്തിയ സർവേയിൽ അണ്ടർ ഗ്രാജ്വേറ്റ്, ഗ്രാജ്വേറ്റ് വിദ്യാർത്ഥികളിൽ 35 ശതമാനം പേരും അഭിപ്രായം രേഖപ്പെടുത്തി. അതേസമയം ലൈംഗിക ചൂഷണങ്ങൾ എംഐടി ആശയങ്ങളെ മറികടക്കുകയാണെന്നും ഇവയ്ക്ക് ഇവിടെ ഏറെ സ്ഥാനം ആരും കൽപ്പിക്കുന്നില്ലെന്നും എംഐടി പ്രസിഡന്റ് റാഫേൽ റെയ്ഫ് വ്യക്തമാക്കി.
ലൈംഗിക ചൂഷണത്തെ കുറിച്ച് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ എംഐടി വിദ്യാർത്ഥികളോടെല്ലാം ആവശ്യപ്പെട്ടിരുന്നു. കാമ്പസിൽ നടക്കുന്ന സെക്‌സ് ക്രൈമുകളെക്കുറിച്ച് വിവരങ്ങൾ പുറത്തുവിട്ട ആദ്യ യുഎസ് വിദ്യാഭ്യാസ സ്ഥാപനമാണ് എംഐടി. യുഎസ് കാമ്പസുകളിൽ നടക്കുന്ന ലൈംഗിക ചൂഷണങ്ങൾക്കും മറ്റും തടയിടാൻ നിയമനിർമ്മാണം വേണമെന്ന് ആക്ടിവിസ്റ്റുകളിൽ നിന്നും നിയമപാലകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും മുറവിളി വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് എംഐടി സർവേ ഫലം പുറത്തുവിട്ടിരിക്കുന്നത്. ലൈംഗികാതിക്രമങ്ങൾക്കെതിരേ അന്വേഷണം ശക്തിപ്പെടുത്തണമെന്നും ആവശ്യം ഉയരാൻ തുടങ്ങിയിട്ട് നാളുകളായി.
ലൈംഗികാതിക്രമങ്ങൾ യുഎസ് കോളേജ് കാമ്പസുകളിൽ ഒരു പകർച്ചവ്യാധിയായി മാറിയിരിക്കുകയാണെന്ന് വൈറ്റ് ഹൗസും പ്രഖ്യാപിച്ചിരുന്നു. അഞ്ചിൽ ഒരാൾ തങ്ങളുടെ കോളേജ് കാലഘട്ടത്തിൽ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നുണ്ടെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. കാമ്പസുകളിൽ എങ്ങനെയാണ് ലൈംഗികാതിക്രമങ്ങൾ അരങ്ങേറുന്നതെന്നും ഇതിന് ഇരയാകുന്നവർ അവരുടെ സുഹൃത്തുക്കളുമായോ മറ്റോ ഇത് ചർച്ച ചെയ്യുന്നുണ്ടോയെന്നും സർവേയിൽ ചോദിച്ചിരുന്നു. പ്രശ്‌നത്തിന്റെ ഗൗരവത്തെക്കുറിച്ച് പഠിച്ച് അവ പരിഹരിക്കാനാണ് തങ്ങൾ ശ്രമിച്ചതെന്ന് എംഐടി ചാൻസലർ സിന്തിയ ബാൺഹർട്ട് വ്യക്തമാക്കി.