- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
രാജ്യത്തെ പകുതിയിലേറെ പേരും മുസ്ലിം മതക്കാരുടെ കുടിയേറ്റം വേണ്ടെന്ന് ആഗ്രഹിക്കുന്നവർ; വർധിച്ച് വരുന്ന മുസ്ലിം തീവ്രവാദത്തെക്കുറിച്ചുള്ള ഭയം ജനങ്ങളിൽ ശക്തം; പുറത്ത് വന്ന സർവ്വേ ഫലം ഞെട്ടിക്കുന്നത് രാഷ്ട്രീയ നേതാക്കൾ
രാജ്യത്തെ പകുതിയിലേറെ പേരും മുസ്ലിം മതക്കാരുടെ കുടിയേറ്റം വേണ്ടെന്ന് ആഗ്രഹിക്കുന്നവരെന്ന് സർവ്വേ റിപ്പോർട്ട്. ഇന്ന് പുറത്ത് വിട്ട എസെൻഷ്യൽ റിസർച്ച് പോൾ ഫലത്തിലൂടെയാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്ത് വന്നിരിക്കുന്നത്. ഇതനുസരിച്ച് ഓസ്ട്രേലിയൻ ജനതയിൽ 49 ശതമാനം പേരും ഇവിടേക്കുള്ള മുസ്ലിം കുടിയേറ്റം നിരോധിക്കുന്നതിനെ പിന്തുണയ്ക്കുന്നുണ്ട്. ഓസ്ട്രേലിയയ്ക്ക് പുറമെ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ ജനങ്ങളിൽ ഭൂരിഭാഗവും ഈ അഭിപ്രായക്കാരാണെന്ന് പ്രസ്തുത പോൾ ഫലം വെളിപ്പെടുത്തുന്നു. ഈ പ്രവണതയിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. സർവേഫലങ്ങൾ അപായ സൂചനയാണെന്ന് ലേബർ പാർട്ടി മുന്നറിയിപ്പു നൽകി കഴ്ിഞ്ഞു. ഇതിൽ സഖ്യകക്ഷികളുടെ 60 ശതമാനം വോട്ടർമാരും ലേബറുകളുടെ 40 ശതമാനം വോട്ടർമാരും ഗ്രീൻസ് പാർട്ടിയുടെ 34 ശതമാനം വോട്ടർമാരും ഉൾപ്പെടുന്നുണ്ട്. വർധിച്ച് വരുന്ന മുസ്ലിം തീവ്രവാദത്തെക്കുറിച്ചുള്ള ഭയം മൂലമാണ് മിക്കവരും മുസ്ലിം നിരോധനത്തെ പിന്തുണയ്ക്കുന്നതിനുള്ള പ
രാജ്യത്തെ പകുതിയിലേറെ പേരും മുസ്ലിം മതക്കാരുടെ കുടിയേറ്റം വേണ്ടെന്ന് ആഗ്രഹിക്കുന്നവരെന്ന് സർവ്വേ റിപ്പോർട്ട്. ഇന്ന് പുറത്ത് വിട്ട എസെൻഷ്യൽ റിസർച്ച് പോൾ ഫലത്തിലൂടെയാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്ത് വന്നിരിക്കുന്നത്. ഇതനുസരിച്ച് ഓസ്ട്രേലിയൻ ജനതയിൽ 49 ശതമാനം പേരും ഇവിടേക്കുള്ള മുസ്ലിം കുടിയേറ്റം നിരോധിക്കുന്നതിനെ പിന്തുണയ്ക്കുന്നുണ്ട്.
ഓസ്ട്രേലിയയ്ക്ക് പുറമെ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ ജനങ്ങളിൽ ഭൂരിഭാഗവും ഈ അഭിപ്രായക്കാരാണെന്ന് പ്രസ്തുത പോൾ ഫലം വെളിപ്പെടുത്തുന്നു. ഈ പ്രവണതയിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. സർവേഫലങ്ങൾ അപായ സൂചനയാണെന്ന് ലേബർ പാർട്ടി മുന്നറിയിപ്പു നൽകി കഴ്ിഞ്ഞു.
ഇതിൽ സഖ്യകക്ഷികളുടെ 60 ശതമാനം വോട്ടർമാരും ലേബറുകളുടെ 40 ശതമാനം വോട്ടർമാരും ഗ്രീൻസ് പാർട്ടിയുടെ 34 ശതമാനം വോട്ടർമാരും ഉൾപ്പെടുന്നുണ്ട്. വർധിച്ച് വരുന്ന മുസ്ലിം തീവ്രവാദത്തെക്കുറിച്ചുള്ള ഭയം മൂലമാണ് മിക്കവരും മുസ്ലിം നിരോധനത്തെ പിന്തുണയ്ക്കുന്നതിനുള്ള പ്രധാന കാരണം. ഇതിന് പുറമെ മുസ്ലീങ്ങൾ ഒരിക്കലും ഓസ്ട്രേലിയയിലെ സംസ്‌കാരവുമായി കൂടിച്ചേരില്ലെന്ന ഭയവും മിക്കവരും പങ്ക് വയ്ക്കുന്നുണ്ട്.
ഇതിന് പുറമെ ഇവർ ഓസ്ട്രേലിയൻ മൂല്യങ്ങൾ പങ്ക് വയ്ക്കില്ലെന്നും ജനതയിൽ ഭൂരിഭാഗവും ആശങ്കപ്പെടുന്നുമുണ്ട്. ഓഗസ്റ്റ് ആദ്യമായിരുന്നു ഈ പോൾ ആദ്യം നടത്തിയിരുന്നത്. പിന്നീട് ഇതിലെ ഫലം ശരിയാണെന്ന് സ്ഥിരീകരിക്കുന്നതിനായി വീണ്ടുമൊരിക്കൽ കൂടി പോൾ നടത്തുകയും ചെയ്തിരുന്നു.