- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുണ്ടറയിൽ അനധികൃത ഗ്യാസ് ഗോഡൗണിൽ പൊട്ടിത്തെറി; ഒരാൾക്ക് പരിക്ക്; സംഭവ സ്ഥലത്തുനിന്ന് ഗ്യാസ് നിറക്കാനുള്ള ഉപകരണങ്ങളും നൂറോളം ഗ്യാസ് സിലിണ്ടറുകളും കണ്ടെടുത്ത് പൊലീസ്
കൊല്ലം: കുണ്ടറയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഗ്യാസ് ഗോഡൗണിൽ പൊട്ടിത്തെറി. ഒരാൾക്ക് പരിക്കേറ്റു. പേരയം വരമ്പത്ത് ഭാഗത്ത് പ്രവർത്തിച്ചിരുന്ന ഗോഡൗണിൽ ഞായറാഴ്ച വൈകിട്ടോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ഗോഡൗണിൽ ഉണ്ടായിരുന്ന നൗഫൽ എന്നയാൾക്ക് സാരമായ പരിക്കേറ്റത്. ഇദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
സംഭവ സ്ഥലത്തുനിന്ന് ഗ്യാസ് നിറക്കാനുള്ള ഉപകരണങ്ങളും നൂറോളം ഗ്യാസ് സിലിണ്ടറുകളും കണ്ടെടുത്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുണ്ടറ പെരുമ്പുഴ സ്വദേശിയായ ജയകുമാറാണ് ഇതിന്റെ നടത്തിപ്പുകാരൻ എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രദേശ വാസിയായ ഷാജി എന്നയാളുടെ ഉടമസ്ഥയിലുള്ള സ്ഥലത്താണ് ഗോഡൗൺ. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി.
മറുനാടന് മലയാളി ബ്യൂറോ
Next Story