- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ തോട്ടടയിൽ പട്ടാപ്പകൽ ബോംബേറ്; ഒരാൾ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് ഏച്ചൂർ സ്വദേശി ജിഷ്ണു; പരിക്കേറ്റവർ ആശുപത്രിയിൽ; വിവാഹ വീട്ടിലേക്ക് വരും വഴി സ്ഫോടനം; കല്യാണ പാർട്ടിയുമായി ബന്ധപ്പെട്ട തർക്കം ബോംബേറിൽ കലാശിച്ചെന്ന് റിപ്പോർട്ടുകൾ
കണ്ണൂർ: കണ്ണൂരിൽ പട്ടാപ്പകൽ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ടു. തോട്ടടയിലാണ് ബോംബേറുണ്ടായത്. ഏച്ചൂർ സ്വദേശി ജിഷ്ണു(23)വാണ് കൊല്ലപ്പെട്ടത്. കല്യാണ പാർട്ടിയുമായി ബന്ധപ്പെട്ട് പ്രദേശത്ത് ഒരു തർക്കം നിലനിന്നിരുന്നു എന്നാണ് ലഭിക്കുന്ന സൂചന. ഇതിന്റെ പിന്നാലെയാണ് ബോംബേറുണ്ടായത്.
തോട്ടട്ട മനോരമ ഓഫിസിന് സമീപത്തെ വീട്ടിൽ നടന്ന സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജിഷ്ണു. വിവാഹ തലേന്ന് നടന്ന ഗാനമേളയിലുണ്ടായ തർക്കമാണ് ബോംബേറിന് കാരണം സംഭവത്തിൽ സ്വദേശി വാസികളായ യുവാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബോംബേറിൽ ഗുരുതരമായി പരുക്കേറ്റ ജീഷ്ണു മരണമടയുകയായിരുന്നു. എടക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
വധുവിനെയും കൂട്ടി വിവാഹം കഴിഞ്ഞ് വരനും സംഘവും ഘോഷയാത്രയായി എത്തിയപ്പോഴാണ് ബോംബേറുണ്ടായത്. ശനിയാഴ്ച രാത്രി ഇവിടെ ഒരു കല്യാണ വീട്ടിൽ ചില തർക്കങ്ങളും സംഘർഷാവസ്ഥ ഉണ്ടായിരുന്നു. ഇത് അടിയിൽ കലാശിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളാണ് ബോംബ് എറിയുന്നതിലേക്ക് എത്തിയതെന്നാണ് വിവരം.
കണ്ണൂർ നഗരത്തോടു ചേർന്നുണ്ടായ സ്ഫോടനം പ്രദേശവാസികളെ ശരിക്കും നടുക്കിയിട്ടുണ്ട്. നടുറോഡിൽ വച്ചാണ് ബോബേറുണ്ടായത്. ബോംബേറിൽ യുവാവിന്റെ തലക്കാണ് പരിക്കേറ്റത്. സ്ഫോടനത്തിൽ തല തകരുകയാണ് ഉണ്ടായത്. തൽക്ഷണം യുവാവ് കൊല്ലപ്പെടുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ