- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട്: താമരശ്ശേരി ചുരം റോഡ് (എൻ.എച്ച് 766) വികസനം നടക്കുന്നതിനാൽ ഫെബ്രുവരി 15 മുതൽ മാർച്ച് 15 വരെ അടിവാരം മുതൽ ലക്കിടിവരെ ഗതാഗതം നിയന്ത്രിക്കും. വയനാട്ടിൽനിന്ന് കോഴിക്കോട്ടേക്ക് വരുന്ന വാഹനങ്ങൾ കൈനാട്ടിയിൽനിന്ന് തിരിഞ്ഞ് നാലാംമൈൽ, പക്രന്തളം ചുരം വഴിയും മലപ്പുറം ഭാഗത്തേക്കുള്ള വാഹനങ്ങൾ ഗുഡല്ലൂരിൽനിന്ന് നാടുകാണി ചുരംവഴിയും പോകണം.
രാവിലെ അഞ്ചു മുതൽ രാത്രി പത്തുവരെ എല്ലാവിധ ചരക്കുവാഹനങ്ങളും അടിവാരം മുതൽ ലക്കിടിവരെ പൂർണമായി നിരോധിച്ചു. ബസുകളും രാവിലെ അഞ്ചുമുതൽ പത്തുവരെ അടിവാരം മുതൽ ലക്കിടിവരെ റീച്ചിൽ പ്രവേശിക്കാൻ പാടില്ല. ഈ കാലയളവിൽ അടിവാരം മുതൽ ലക്കിടിവരെ കെ.എസ്.ആർ.ടി.സി മിനിബസുകൾ ഏർപ്പെടുത്തും. സംരക്ഷണ ഭിത്തിയുടെ നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിലും ടാറിങ് നടക്കുന്ന സമയത്തും ചെറിയ വാഹനങ്ങൾ വൺവേ ആയി കടത്തിവിടും.
മറുനാടന് മലയാളി ബ്യൂറോ
Next Story