- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെയ്യാറ്റിൻകര കൊലപാതകത്തിൽ ഡിവൈഎസ്പിയെ സഹായിച്ച ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായത് ബിനുവിന്റെ മകൻ അനൂപ് കൃഷ്ണ; യുവാവിനെ പൊലീസ് ചോദ്യം ചെയ്യുന്നു; പ്രതികൾക്ക് രക്ഷപ്പെടാൻ കാർ എത്തിച്ച് നൽകിയത് ഇയാൾ; ഡിവൈഎസ്‌പി കല്ലമ്പലം വരെ സഞ്ചരിച്ച കാറും കണ്ടെത്തി
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സനൽ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലായിരുന്ന അനൂപ് കൃഷ്ണയെ അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര സ്വദേശി അനൂപ് കൃഷ്ണഇന്ന് വൈകുന്നേരമാണ് പൊലീസിന്റെ്. ഡിവൈഎസ്‌പിയുടെ സഹായി ബിനുവിന്റെ മകനാണ് പിടിയിലായ അനൂപ്. ഡിവൈഎസ്‌പി ഹരികുമാരിനും ബിനുവിനും രക്ഷപ്പെടാനുള്ള വാഹനം എത്തിച്ച് നൽകിയത് ഇയാളാണ്. ഇയാളെ വൈകുന്നേരം മുതൽ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഡിവൈഎസ്‌പി രക്ഷപ്പെടാൻ ഉപയോഗിച്ച കാറും പൊലീസ് കണ്ടെത്തി. സനൽ മരിച്ച ശേഷം രക്ഷപ്പെട്ട ഹരികുമാർ കല്ലമ്പലം വരെ യാത്ര ചെയ്തത് ഇതേക്കാറിലാണ് എന്നാണ് പൊലീസ് പറയുന്നത്. പിടിയിലായ അനൂപിനെ ക്രൈം ബ്രാഞ്ചാണ് ചോദ്യം ചെയ്യുന്നത്.ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം രണ്ടായി. ഹരികുമാറിനും സുഹൃത്ത് ബിനുവിനും സിം കാർഡ് സംഘടിപ്പിച്ചു കൊടുത്ത സതീഷ് കുമാർ എന്നയാളെയാണ് ക്രൈം ബ്രാഞ്ച് നേരത്തെ കസ്റ്റഡിയിലെടുത്തത്. നെയ്യാറ്റിൻകര കൊലപാതക കേസ് ഐ ജി എസ് ശ്രീജിത്ത് നേരിട്ട് അന്വേഷിക്കും. കേസ് ഐ പി എസ് റാങ്കിലുള്ള ഉദ്യോഗസ്ഥൻ നേരിട്ട് അന്വേഷിക
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സനൽ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലായിരുന്ന അനൂപ് കൃഷ്ണയെ അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര സ്വദേശി അനൂപ് കൃഷ്ണഇന്ന് വൈകുന്നേരമാണ് പൊലീസിന്റെ്. ഡിവൈഎസ്‌പിയുടെ സഹായി ബിനുവിന്റെ മകനാണ് പിടിയിലായ അനൂപ്. ഡിവൈഎസ്‌പി ഹരികുമാരിനും ബിനുവിനും രക്ഷപ്പെടാനുള്ള വാഹനം എത്തിച്ച് നൽകിയത് ഇയാളാണ്. ഇയാളെ വൈകുന്നേരം മുതൽ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു.
ഡിവൈഎസ്‌പി രക്ഷപ്പെടാൻ ഉപയോഗിച്ച കാറും പൊലീസ് കണ്ടെത്തി. സനൽ മരിച്ച ശേഷം രക്ഷപ്പെട്ട ഹരികുമാർ കല്ലമ്പലം വരെ യാത്ര ചെയ്തത് ഇതേക്കാറിലാണ് എന്നാണ് പൊലീസ് പറയുന്നത്. പിടിയിലായ അനൂപിനെ ക്രൈം ബ്രാഞ്ചാണ് ചോദ്യം ചെയ്യുന്നത്.ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം രണ്ടായി. ഹരികുമാറിനും സുഹൃത്ത് ബിനുവിനും സിം കാർഡ് സംഘടിപ്പിച്ചു കൊടുത്ത സതീഷ് കുമാർ എന്നയാളെയാണ് ക്രൈം ബ്രാഞ്ച് നേരത്തെ കസ്റ്റഡിയിലെടുത്തത്.
നെയ്യാറ്റിൻകര കൊലപാതക കേസ് ഐ ജി എസ് ശ്രീജിത്ത് നേരിട്ട് അന്വേഷിക്കും. കേസ് ഐ പി എസ് റാങ്കിലുള്ള ഉദ്യോഗസ്ഥൻ നേരിട്ട് അന്വേഷിക്കണമെന്ന കൊല്ലപ്പെട്ട സനൽകുമാറിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി.ക്രൈം ബ്രാഞ്ച് എസ് പി കെ എം ആന്റണിയാണ് അന്വേഷണത്തിന് നിലവിൽ നേതൃത്വം നൽകുന്നത്. എന്നാൽ ഈ അന്വേഷണം മതിയാകില്ലെന്നും ഐ പി എസ് ഉദ്യോഗസ്ഥനെ അന്വേഷണം നേരിട്ട് ഏൽപിക്കണമെന്നുമായിരുന്നു സനൽകുമാറിന്റെ കുടുംബത്തിന്റെ ആവശ്യം. അല്ലെങ്കിൽ സമരം ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കുമെന്നും തിങ്കളാഴ്ച ഹൈക്കോടതിൽ ഹർജി നൽകുമെന്നും സനലിന്റെ ഭാര്യ വിജി വ്യക്തമാക്കിയിരുന്നു.
തിങ്കളാഴ്ച രാത്രിയാണ് വാക്കുതർക്കത്തെ തുടർന്ന് ഹരികുമാർ പിടിച്ചു തള്ളിയ സനൽകുമാർ വാഹനമിടിച്ച് മരിച്ചത്. തുടർന്ന് ഹരികുമാറിനെതിരെ കേസെടുക്കുകയും സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. നിലവിൽ ഹരികുമാറും സുഹൃത്ത് ബിനുവും ഒളിവിലാണ്. ഇവർക്ക് സിം കാർഡ് എടുത്തു കൊടുത്ത സതീഷ് എന്നയാളെ പൊലീസ് ഞായറാഴ്ച തമിഴ്‌നാട്ടിൽനിന്ന് ക്രൈം ബ്രാഞ്ച് പിടികൂടിയത്. അതേസമയം അന്വേഷണം ഐ പി എസ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഏൽപിച്ച നടപടിയിൽ തൃപ്തിയുണ്ടെന്നും ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തിൽ മാറ്റമില്ലെന്നും വിജി പറഞ്ഞു.