ഡബ്ലിൻ:ഡബ്ലിൻ സീറോ മലബാർ സഭ കൗണ്ടി മീത്തിലെ  ട്രിം ആസ്ഥാനമാക്കി ഒരു പുതിയ മാസ്സ് സെന്റെർ കൂടി ആരംഭിക്കുന്നു. നവൻ, കിൽകോക്ക്, ട്രിം, എൻഫീൽഡ് എന്നിവിടങ്ങളിലുള്ള സീറോ മലബാർ സഭാ വിശ്വാസികളുടെ  ആഗ്രഹപ്രകാരമാണ്  ട്രിം ആസ്ഥാനമാക്കി ഒരു പുതിയ മാസ്സ് സെന്റെർ കൂടി  ആരംഭിക്കുന്നതെന്ന വിവരം സീറോ മലബാർ സഭാ ചാപ്ലൈന്മാരായ ഫാ,ജോസ് ഭരണികുളങ്ങര, ഫാ.ആന്റണി ചീരംവേലിൽ എന്നിവർ വ്യക്തമാക്കി.

ട്രിം സെന്റ് പാട്രിക് സ്റ്റ്രീറ്റിലുള്ള സെന്റ് പാട്രിക്‌സ് ദേവാലയത്തിൽ വച്ചായിരിക്കും   മാസ് സെന്റെറിലെ തിരുക്കർമ്മങ്ങൾ നടത്തപ്പെടുക.ആദ്യഘട്ടമായി എല്ലാ  മാസത്തിലേയും നാലാം വ്യാഴാഴ്‌ച്ചകളിലായിരിക്കും ട്രിം മാസ് സെന്ററിൽ ദിവ്യബലി അർപ്പിക്കപ്പെടുക.

വിശുദ്ധ കുർബ്ബാന  ആരംഭിക്കുന്നതിനു  പ്രാരംഭമായി ഒക്ടോബർ 13 മുതൽ ട്രിം സെന്റ് പാട്രിക് സ്റ്റ്രീറ്റിലുള്ള സെന്റ് പാട്രിക്‌സ് ദേവാലയത്തിൽ കൊന്തനമസ്‌കാരം ആരംഭിക്കും.ഒക്ടോബർ 22  വ്യാഴാഴ്‌ച്ച വൈകിട്ട് 5.30 ന് പരിശുദ്ധ കുർബാനയും കൊന്തനമസ്‌കാരത്തിന്റെ സമാപനവും  നടത്തപ്പെടും.

2006 ജൂലൈ മാസത്തിൽ ഡബ്ലിനിൽ പ്രവർത്തനം ആരംഭിച്ച സീറോമലബാർ ഇടവക പത്താം വർഷത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്.ആയിരത്തിലധികം കത്തോലിക്കാ കുടുംബങ്ങളാണ് ഡബ്ലിൻ ഇടവകയ്ക്ക് കീഴിലായി ഉള്ളത്.ഡബ്ലിൻ ഇടവക  കൂടാതെ കോർക്കിലും, ലിമറിക്ക്, ഗാൾവേ, തുള്ളാമോർ, കിൽഡയർ, കിൽക്കെനി, കാവൻ, വാട്ടർഫോർഡ്, വെക്‌സ്‌ഫോർഡ്, അത്തായി, കാർലോ, ഡ്രോഗഡ, ഡൻഡാൽക്ക്, നാസ്, ലോംഗ് ഫോർഡ്, സ്ലൈഗോ എന്നിവിടങ്ങളിലും സീറോ മലബാർ  സഭായൂണിറ്റുകൾ  പ്രവർത്തിക്കുന്നുണ്ട്. സീറോ മലബാർ സഭയുടെ  അയർലണ്ടിലെ നാഷണൽ കോ ഓർഡിനേറ്ററായി  മോൺ.ആന്റണി പെരുമായൻ പ്രവർത്തിച്ചു വരുന്നു .

നവൻ, കിൽകോക്ക്, ട്രിം,എൻഫീൽഡ് എന്നിവിടങ്ങളിലുള്ള സീറോ മലബാർ വിശ്വാസികളേവരേയും  ഒക്ടോബർ 22  വ്യാഴാഴ്‌ച്ച സെന്റ് പാട്രിക്‌സ് ദേവാലയത്തിലേക്ക് സ്‌നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.കൂടാതെട്രിമ്മിലെ സീറോ മലബാർ ചർച്ച് സഭാ വിശ്വസികൾക്കുവേണ്ടി ഏല്ലാ വിധ സഹായ സഹകരണങ്ങളും നൽകി പോരുന്ന ട്രിം സെന്റെ : പാട്രിക് പള്ളി വികാരി റവ:ഫാ:ഷോൺ ഹെന്റിക്ക് സീറോ മലബാർ ചർച്ഛിന്റെ സ്‌നേഹവും നന്ദിയും ഈ അവസരത്തിൽ അറിയിക്കുകയും ചെയ്യുന്നു.

വിശദ വിവരങ്ങൾക്ക് : ഫാ .ജോസ് ഭരണിക്കുളങ്ങര . 089 9741568,  ഫാ. ആന്റണി ചീരംവേലിൽ .  089 4538926
വാർത്ത: കിസാൻ തോമസ്(പി ആർ ഓ സീറോ മലബാർ സഭ ഡബ്ലിൻ)