- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളം സി.പി.എം ഭീകരതയുടെ നാടെന്ന ബിജെപി വാദത്തിന് ആക്കംകൂട്ടി ഗുരുവായൂരിൽ യുവമോർച്ച പ്രവർത്തകന്റെ വധം; ജനരക്ഷാ യാത്രയ്ക്കു ശേഷം വീണ്ടും കൊലപാതകം ഉണ്ടായതോടെ സിപിഎമ്മിനെതിരെ ശക്തമായ പ്രചരണത്തിന് ബിജെപി ; ജിഹാദികളുമായി ഒളിഞ്ഞും തെളിഞ്ഞുമുള്ള ജിഹാദി ബന്ധത്തിന് എതിരെ ജനമന:സാക്ഷി ഉണരണമെന്ന ആഹ്വാനവുമായി കുമ്മനം
തിരുവനന്തപുരം: കേരളത്തിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ എതിരാളികളെ കശാപ്പുചെയ്ത് തള്ളുന്നു എന്ന് ആരോപിച്ച് ദേശീയതലത്തിൽ തന്നെ ബിജെപി പ്രചരണം നടത്തിയതിന് പിന്നാലെ ഇന്ന് വീണ്ടും തൃശൂരിൽ രാഷ്ട്രീയ കൊലപാതകം നടന്നതോടെ രാഷ്ട്രീയകൊലപാതക വിഷയം വീണ്ടും ചൂടുപിടിക്കുന്നു. സിപിഎമ്മിന്റെ രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ ദേശീയ നേതാക്കളെ വരെ കേരളത്തിൽ അണിനിരത്തി ബിജെപി നടത്തിയ ജനരക്ഷാ യാത്രയ്ക്കു ശേഷം ഇന്ന് വീണ്ടും ബിജെപി പ്രവർത്തകൻ ഗുരുവായൂരിൽ കൊല്ലപ്പെട്ടതോടെ വിഷയത്തിൽ സി.പി.എം വീണ്ടും പ്രതിരോധത്തിൽ ആവുകയാണ്. ഗുരുവായൂരിൽ ആർഎസ്എസ് പ്രവർത്തകനായ നെന്മിനി സ്വദേശി ആനന്ദനാണ് ഇന്ന് ഉച്ചയ്ക്ക് നടുറോഡിൽ വെട്ടേറ്റു മരിച്ചത്. സി.പി.എം പ്രവർത്തകൻ ആയ ഫാസിൽ നാലുവർഷം മുമ്പ് നവംബറിൽ കൊല്ലപ്പെട്ട കേസിൽ രണ്ടാംപ്രതിയാണ് ആനന്ദൻ. ആനന്ദന്റെ കൊലപാതകത്തിന് പി്ന്നിൽ സിപിഎമ്മാണെന്ന് വ്യക്തമാക്കി ബിജെപി ഗുരുവായൂർ, മണലൂർ നിയമസഭാ മണ്ഡലങ്ങളിൽ നാളെ ഹർത്താലിനും സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനാചരണത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. ഇ
തിരുവനന്തപുരം: കേരളത്തിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ എതിരാളികളെ കശാപ്പുചെയ്ത് തള്ളുന്നു എന്ന് ആരോപിച്ച് ദേശീയതലത്തിൽ തന്നെ ബിജെപി പ്രചരണം നടത്തിയതിന് പിന്നാലെ ഇന്ന് വീണ്ടും തൃശൂരിൽ രാഷ്ട്രീയ കൊലപാതകം നടന്നതോടെ രാഷ്ട്രീയകൊലപാതക വിഷയം വീണ്ടും ചൂടുപിടിക്കുന്നു. സിപിഎമ്മിന്റെ രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ ദേശീയ നേതാക്കളെ വരെ കേരളത്തിൽ അണിനിരത്തി ബിജെപി നടത്തിയ ജനരക്ഷാ യാത്രയ്ക്കു ശേഷം ഇന്ന് വീണ്ടും ബിജെപി പ്രവർത്തകൻ ഗുരുവായൂരിൽ കൊല്ലപ്പെട്ടതോടെ വിഷയത്തിൽ സി.പി.എം വീണ്ടും പ്രതിരോധത്തിൽ ആവുകയാണ്.
ഗുരുവായൂരിൽ ആർഎസ്എസ് പ്രവർത്തകനായ നെന്മിനി സ്വദേശി ആനന്ദനാണ് ഇന്ന് ഉച്ചയ്ക്ക് നടുറോഡിൽ വെട്ടേറ്റു മരിച്ചത്. സി.പി.എം പ്രവർത്തകൻ ആയ ഫാസിൽ നാലുവർഷം മുമ്പ് നവംബറിൽ കൊല്ലപ്പെട്ട കേസിൽ രണ്ടാംപ്രതിയാണ് ആനന്ദൻ. ആനന്ദന്റെ കൊലപാതകത്തിന് പി്ന്നിൽ സിപിഎമ്മാണെന്ന് വ്യക്തമാക്കി ബിജെപി ഗുരുവായൂർ, മണലൂർ നിയമസഭാ മണ്ഡലങ്ങളിൽ നാളെ ഹർത്താലിനും സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനാചരണത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ സുഹൃത്തിനൊപ്പം ആനന്ദ് ബൈക്കിൽ വരുമ്പോഴാണ് അക്രമം ഉണ്ടായത്. പിന്നാലെ കാറിലെത്തിയ അക്രമിസംഘം ബൈക്ക് ഇടിച്ചിട്ടശേഷം തെറിച്ചുവീണ ആനന്ദിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ആനന്ദിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. വീണ്ടും കേരളത്തിൽ ബിജെപിക്കെതിരെ സി.പി.എം ഭീകരത അരങ്ങേറുന്നുവെന്ന് വ്യക്തമാക്കി സോഷ്യൽ മീഡിയയിൽ പ്രചരണം ശക്തമായിക്കഴിഞ്ഞു.
കൊലപാതകം ഉപേക്ഷിക്കാൻ സി.പി.എം തയ്യാറല്ലെന്നതിന്റെ തെളിവാണ് ഗുരുവായൂരിലെ ആനന്ദിന്റെ കൊലപാതകമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനും പ്രസ്താവിച്ചിട്ടുണ്ട്. ഇത്രയധികം ജനാധിപത്യ പ്രതിഷേധങ്ങൾ ഉണ്ടായിട്ടും കൊലപാതകം അവസാനിപ്പിക്കാത്തത് സി.പി.എം ഭീകര സംഘടനയാണെന്ന ബിജെപി നിലപാട് ശരിവെക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ ബിജെപി പ്രവർത്തകന്റെ കൊലപാതകവും ദേശീയ തലത്തിൽ ചർച്ചയായിക്കഴിഞ്ഞു.
അടുത്തിടെ ബിജെപി സംസ്ഥാന വ്യാപകമായി നടത്തിയ ജനരക്ഷാ യാത്രയുടെ മുഖ്യ ഉദ്ദേശ്യം തന്നെ ദേശീയ തലത്തിലും സംസ്ഥാനത്തും സി.പി.എം വ്യാപകമായി അക്രമം നടത്തുകയും കേരളത്തിൽ പരക്കെ ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തുകയും ചെയ്യുന്ന പാർട്ടിയാണെന്ന സന്ദേശം പ്രചരിപ്പിക്കുകയായിരുന്നു. ഇതിന് ബലം നൽകാൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ തന്നെ നേരിട്ട് സംസ്ഥാനത്ത് എത്തുകയും പ്രചരണത്തിനും ജാഥയ്ക്കും കണ്ണൂരിൽ നേതൃത്വം നൽകുകയും ചെയ്തു. ബിജെപി മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥും പരീക്കറും ഉൾപ്പെടെ ജാഥയുടെ ഭാഗമായി എത്തിയതോടെ ദേശീയ തലത്തിൽ തന്നെ ബിജെപി പ്രവർത്തകരെ സി.പി.എം ആക്രമിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന ബിജെപിയുടെ സന്ദേശത്തിന് വൻ പ്രചരണമാണ് ലഭിച്ചത്.
എന്നാൽ കുറച്ചുകാലമായി കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ അരങ്ങേറാത്ത സാഹചര്യം ഇപ്പോൾ വീണ്ടും തൃശൂരിലെ കൊലപാതകത്തോടെ മാറിയിരിക്കുകയാണ്. ബിജെപി ഇത്രയധികം സംയമനം പാലിച്ചിട്ടും വീണ്ടും കൊലപാതകങ്ങൾ സി.പി.എം ആവർത്തിക്കുന്നത് വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം പ്രതികരിച്ചിട്ടുള്ളത്.
മതതീവ്രവാദികൾ സിപിഎമ്മിന്റെ നേതൃത്വം ഏറ്റെടുത്തിരിക്കുകയാണെന്നു കൂടി കുമ്മനം വ്യക്തമാക്കിയിട്ടുണ്ട്. ജിഹാദികളുമായി ഒളിഞ്ഞും തെളിഞ്ഞും സി.പി.എം പുലർത്തുന്ന ബന്ധമാണ് കൊലപാതകങ്ങൾക്ക് കാരണം. ഇതിനെതിരെ ജനമന:സാക്ഷി ഉണരണം. കേരളത്തെ വീണ്ടും കൊലക്കളമാക്കാൻ ആരും അനുവദിക്കരുത് എന്ന് കുമ്മനം ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന പ്രവർത്തിയിൽ നിന്ന് സി.പി.എം പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിൽ വലിയ തോതിൽ രാഷ്ട്രീയ കൊലപാതകങ്ങൾ അരങ്ങേറുന്നുവെന്ന കണക്കുകൾ ഉൾപ്പെടെ ഉന്നയിച്ചാണ് സിപിഎമ്മിനെതിരെ ബിജെപി വൻ പ്രചരണം നടത്തിയത്. ഏതു രാഷ്ട്രീയകക്ഷിയിലെ പ്രവർത്തകൻ കൊല്ലപ്പെട്ടാലും അതിന്റെ മറുവശത്ത് സിപിഎമ്മാണെന്ന വാദമാണ് ബിജെപി ഉന്നയിച്ചത്. ഇത്തരത്തിൽ വാദങ്ങളും എതിർവാദങ്ങളും ശക്തമായി ഉയർന്നടങ്ങിയതിന് പിന്നാലെയാണ് ഇന്ന് വീണ്ടുമൊരു രാഷ്ട്രീയ കൊലപാതകം ഉണ്ടായിരിക്കുന്നത്.
കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഏറ്റവും മുന്നിൽ കണ്ണൂർ ജില്ലയാണ്. 1995 ജനുവരി മുതലുള്ള കണക്കുകൾ പ്രകാരം 96 രാഷ്ട്രീയ കൊലപാതകങ്ങളാണ് ഇതുവരെ കണ്ണൂരിൽ മാത്രം ഉണ്ടായത്. ഇതിൽ 42 പേർ ബിജെപി-ആർഎസ്എസ് പ്രവർത്തരും 40 പേർ സി.പി.എം പ്രവർത്തകരും ആണ്. 2006 മുതൽ കേരളത്തിൽ നടന്ന 80ഓളം രാഷ്ട്രീയ കൊലപാതകങ്ങളിൽ പകുതിയും കണ്ണൂരിലാണ് നടന്നതും. സിപിഎമ്മും ബിജെപി-ആർഎസ്എസ് പക്ഷവും തമ്മിലുള്ള അക്രമങ്ങളിൽ 41 പേരാണ് കൊല്ലപ്പെട്ടത്.