- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റിനിലെ സ്വകാര്യ മേഖലയിൽ അഞ്ച് വർഷം പൂർത്തിയാക്കുന്നവരും പെൻഷന് യോഗ്യർ; ശുറ കൗൺസിൽ അംഗീകാരം നല്കിയ നിയമം ഉടൻ
മനാമ: രാജ്യത്ത് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഏറെ ഗുണകരമയാ പെൻഷൻ സംവിധനത്തിൽ പൊളിച്ചെഴുത്ത്. സ്വകാര്യ മേഖലയിൽ അഞ്ച് വർഷം സർവീസ് പൂർത്തിയാക്കുന്നവരും ഇനി പെൻഷന് യോഗ്യത നേടുന്ന രീതിയിലാണ് പുതിയ നിയമം ആവിഷ്‌കരിച്ചിരിക്കുന്നത്. അധികം താമസിയാതെ പുതിയ നിയമം പ്രാബല്യത്തിൽ വരും. നിലവിൽ 15 വർഷം ജോലി ചെയ്യുന്നവർക്കാണ് പെൻഷന് അർഹ
മനാമ: രാജ്യത്ത് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഏറെ ഗുണകരമയാ പെൻഷൻ സംവിധനത്തിൽ പൊളിച്ചെഴുത്ത്. സ്വകാര്യ മേഖലയിൽ അഞ്ച് വർഷം സർവീസ് പൂർത്തിയാക്കുന്നവരും ഇനി പെൻഷന് യോഗ്യത നേടുന്ന രീതിയിലാണ് പുതിയ നിയമം ആവിഷ്‌കരിച്ചിരിക്കുന്നത്. അധികം താമസിയാതെ പുതിയ നിയമം പ്രാബല്യത്തിൽ വരും.
നിലവിൽ 15 വർഷം ജോലി ചെയ്യുന്നവർക്കാണ് പെൻഷന് അർഹത.എന്നാൽ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ അഞ്ച് വർഷം സർവീസ് പൂർത്തിയാക്കി വിരമിക്കുന്നവർക്ക് പെൻഷൻ ഫണ്ട് അഥോറിറ്റി(പിഎഫ്എ) പേയ്‌മെന്റ് നൽകും.
പുതിയ പദ്ധതിക്ക് ഇന്നലെ ശൂര കൗൺസിൽ അംഗീകാരം നൽകി. അഞ്ച് വർഷം സർവീസ് പൂർത്തിയായാൽ സ്വകാര്യ മേഖല ജീവനക്കാർക്ക് വൺഓഫ് പേയ്‌മെന്റിന് അപേക്ഷിക്കാം. ജീവനക്കാരുടേയും തൊഴിലുടമയുടേയും സർക്കാരിന്റേയും സംഭാവന പെൻഷൻ ഫണ്ടിലേക്ക് നിക്ഷേപിക്കും. മൂന്ന് വർഷത്തെ സേവന പരിചയം ഉള്ളവർക്കും പെൻഷൻ പേയ്‌മെന്റ് നൽകണമെന്ന ആവശ്യം പരിഗണനയിലാണ്.