ദുബൈ: ഒറ്റ തവണ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന മൊബൈൽ ഫോൺ ചാർജറുകൾക്ക് ദുബൈയിൽ നിരോധനം ഏർപ്പെടുത്തി. ഇത്തരം ചാർജറുകളുടെ ഉപയോഗം പരിസ്ഥിതിക്ക് ദോഷമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നഗരസഭയുടെ നടപടി.

ഒരിക്കൽ ഫോൺ ചാർജ് ചെയ്ത് വലിച്ചെറിയുന്ന ഇത്തരം ചാർജറുകളുടെ ഉപയോഗം ഇലക്ട്രോണിക് മാലിന്യം വർധിക്കാനും അതുവഴി പരിസ്ഥിതിക്ക് ദോഷമാകാനും വഴിവെക്കും. ഒരിക്കൽ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്നതും റീചാർജ് ചെയ്ത് ഉപയോഗിക്കാൻ കഴിയാത്തതുമായ മൊബൈൽ ചാർജറുകൾ വിൽക്കരുതെന്നും, ഇറക്കുമതി ചെയ്തവ അതത് രാജ്യത്തേക്ക് തിരിച്ചയക്കണമെന്നും മുനിസിപ്പാലിറ്റി സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. ഉത്തരവ് ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും നഗരസഭ അറിയിച്ചു.