കുവൈറ്റ് സിറ്റി: സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ  സേവിനി സമാജത്തിന്റെ നേതൃത്വത്തിൽ  ഏകദിനധ്യാനവും ക്യാൻസർ അവബോധന ക്ലാസും NECK -ലെKTMCC ഹാളിൽ വെച്ച്‌ നടത്തി. ഇടവക വികാരി റെവ. സജി ഏബ്രഹാമിന്റെ അധ്യക്ഷതയിൽ രണ്ടു വിഭാഗമായി നടന്ന യോഗത്തിൽ രാവിലെ 9 മുതൽ 10.30 വരെ സിന്ധു സജി ഏബ്രഹാം ആത്മീയപ്രഭാഷണം നടത്തി. ഭക്തയായസ്ത്രീയും അവരുടെ കുടുംബജീവിതവും എന്നവിഷയത്തിൽ ബൈബിളിലെ മൂന്നുസ്ത്രീകളെ ഉദാഹരിച്ചുകൊണ്ടു സിന്ധു നടത്തിയ പ്രഭാഷണം അവതരണരീതികൊണ്ടും, ആവിഷ്‌കാരപുതുമകൊണ്ടും അയത്‌നലളിതമായ ശൈലിയിൽ സദസ്യരെ വിഷയത്തിലേക്ക്എത്തിക്കുവാനുള്ള കഴിവുകൊണ്ടും അതിമനോഹരമായിരുന്നു. 

ഇടവേളയ്ക്കുശേഷം11 മണിക്കാരംഭിച്ച രണ്ടാമത്തെ വിഭാഗത്തിൽ ക്യാൻസറിനെകുറിച്ച് അവബോധനക്ലാസ്‌ ഡോ. സുശോവന സുജിത്‌നായർ (Oncologist KCCC Breast Unit)  നൽകി. 'ക്യാൻസർ ആദ്യഘട്ടതിരിച്ചറിവും മെച്ചപ്പെട്ട പ്രതിവിധിയും'' എന്ന വിഷയത്തിൽ സദസ്യരുടെ എല്ലാ സംശയങ്ങൾക്കും വ്യക്തമായ മറുപടി നല്കിയതോടൊപ്പം ക്യാൻസർ ഒരിക്കലും ഭയപ്പെടേണ്ടതോ മറച്ചുവെക്കേണ്ടതോ ആയ ഒരു രോഗമല്ലന്നും ആരംഭത്തിൽ തന്നെ ചികിത്സലഭ്യമായാൽ പൂർണ്ണമായും സൗഖ്യം ലഭിക്കുന്നതാണ്എന്നും ഓർമ്മിപ്പിക്കുകയുണ്ടായി.
ജോർജ് വർഗീസിന്റെ പ്രാരംഭപ്രാർത്ഥനയോടും സേവിനി സമാജം ഗായകസംഘത്തിന്റെ  ഗാനങ്ങളോടും കൂടെ ആരംഭിച്ച യോഗത്തിൽ റെവ. സജിഏബ്രഹാം ഉൽഘാടന പ്രസംഗം നടത്തി. സുനിതാ റോയ്‌ സ്വാഗതപ്രസംഗവും അന്ന ജോർജ്‌ ചെറിയാൻ കൃതജ്ഞതയും പറഞ്ഞു. മിനി സജി ഡാനിയേൽ, ടാനിയ തോമസ്എന്നിവർ മനോഹരമായ ഗാനങ്ങൾ ആലപിച്ചു. സിനു ആശിഷും റീന ബിജു ശാമുവേലും പരിപാടിയുടെ അവതാരകരായിരുന്നു. സേവിനി സമാജം സെക്രട്ടറി ലെനി അനിതാ തോമസ്‌, ഡോ. സുശോവനയെ സദസ്യർക്കു പരിചയപ്പെടുത്തി. തോമസ് വർഗീസിന്റെ പ്രാര്ത്ഥനയോടും ഇടവകവികാരിയുടെ ആശിർവാദത്തോടും യോഗം സമാപിച്ചു..