- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്മാർട്ട്ഫോണുകളുടെ രാജാവാകാൻ ഇന്നുമുതൽ വൺ പ്ലസ് 5 വരുന്നു; 30,000 രൂപ വിലയുള്ള പുതിയ സ്മാർട്ട്ഫോണിൽ എന്തെല്ലാം ഫീച്ചറുകൾ ഉണ്ടെന്നറിയാമോ?
സ്മാർട്ട്ഫോൺ വിപണി കീഴടക്കുന്നതിനായി വൺപ്ലസ് പുതിയ മോഡലുമായി രംഗത്ത്. വൺപ്ലസ് 5 എന്ന പുതിയ മോഡൽ സ്മാർട്ട്ഫോൺ പ്രേമികളെ വൻതോതിൽ ആകർഷിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. നാളെ വിപണിയിലെത്തുന്ന ഫോണിന് 30,000 രൂപയോളം വിലയുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ആറ് ജിബി റാമുള്ള ഫോണുകൾക്കാകും ഈ വില. വൺപ്ലസ്സിൽനിന്നുള്ള ഏറ്റവും കനംകുറഞ്ഞ മോഡലായിരിക്കും ഇത്. 7.25 മില്ലീമീറ്ററാണ് ഇതിന്റെ കനം. മിഡ്നൈറ്റ് ബ്ലാക്ക്, സ്ലേറ്റ് ഗ്രേ എന്നീ രണ്ടുനിറങ്ങളിൽ ഫോൺ ലഭ്യമാണ്. 153 ഗ്രാം തൂക്കം ഫോണിനുണ്ടാകും. 5.5 ഇഞ്ച് സ്ക്രീൻ വലിപ്പമുള്ള ഫോൺ ഫുൾ എച്ച്ഡി ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നു. പിൻഭാഗത്തെ രണ്ട് ക്യാമറകളും ഫോണിന്റെ വശത്താണുള്ളത്. കോണിങ് ഗോറില്ല ഗ്ലാസാണ് സ്ക്രീൻ നിർമ്മിച്ചിട്ടുള്ളത്. വൺപ്ലസ് ത്രീയിലേതിന് സമാനമായ രീതിയിൽ നോട്ടിഫിക്കേഷൻ സ്ലൈഡർ ഈ ഫോണിലുമുണ്ടാകും. ഈ സ്ലൈഡർ ഉപയോഗിച്ച് സൈലന്റ്, ഡുനോട്ട് ഡിസ്റ്റർബ്, റിങ് പ്രൊഫൈൽസ് എന്നിവ മാറ്റാനാകും. രണ്ട് സി്മ്മുകളുപയോഗിക്കാവുന്ന ഫോണാണിത്. എസ്.ഡി.കാർഡിനുള്ള ഓപ്ഷനില്ല
സ്മാർട്ട്ഫോൺ വിപണി കീഴടക്കുന്നതിനായി വൺപ്ലസ് പുതിയ മോഡലുമായി രംഗത്ത്. വൺപ്ലസ് 5 എന്ന പുതിയ മോഡൽ സ്മാർട്ട്ഫോൺ പ്രേമികളെ വൻതോതിൽ ആകർഷിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. നാളെ വിപണിയിലെത്തുന്ന ഫോണിന് 30,000 രൂപയോളം വിലയുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ആറ് ജിബി റാമുള്ള ഫോണുകൾക്കാകും ഈ വില.
വൺപ്ലസ്സിൽനിന്നുള്ള ഏറ്റവും കനംകുറഞ്ഞ മോഡലായിരിക്കും ഇത്. 7.25 മില്ലീമീറ്ററാണ് ഇതിന്റെ കനം. മിഡ്നൈറ്റ് ബ്ലാക്ക്, സ്ലേറ്റ് ഗ്രേ എന്നീ രണ്ടുനിറങ്ങളിൽ ഫോൺ ലഭ്യമാണ്. 153 ഗ്രാം തൂക്കം ഫോണിനുണ്ടാകും.
5.5 ഇഞ്ച് സ്ക്രീൻ വലിപ്പമുള്ള ഫോൺ ഫുൾ എച്ച്ഡി ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നു. പിൻഭാഗത്തെ രണ്ട് ക്യാമറകളും ഫോണിന്റെ വശത്താണുള്ളത്. കോണിങ് ഗോറില്ല ഗ്ലാസാണ് സ്ക്രീൻ നിർമ്മിച്ചിട്ടുള്ളത്.
വൺപ്ലസ് ത്രീയിലേതിന് സമാനമായ രീതിയിൽ നോട്ടിഫിക്കേഷൻ സ്ലൈഡർ ഈ ഫോണിലുമുണ്ടാകും. ഈ സ്ലൈഡർ ഉപയോഗിച്ച് സൈലന്റ്, ഡുനോട്ട് ഡിസ്റ്റർബ്, റിങ് പ്രൊഫൈൽസ് എന്നിവ മാറ്റാനാകും. രണ്ട് സി്മ്മുകളുപയോഗിക്കാവുന്ന ഫോണാണിത്. എസ്.ഡി.കാർഡിനുള്ള ഓപ്ഷനില്ല.
ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 835 പ്രോസസ്സറാണ് ഇതിലുള്ളത്. ആറ് ജിബി റാമും 64 ജിബി സ്റ്റേറേജും ഫോണിനുണ്ട്. ക്യാമറയാണ് മറ്റൊരു സവിശേഷത. പിൻഭാഗത്ത് രണ്ട് ക്യാമറകളാണുള്ളത്. 16 എംപിയും 20 എംപിയുമാണ് ക്യാമറകളുടെ ശേഷി. വൺപ്ലസ് 3 ക്യാമറയെക്കാൾ 34 ശതമാനംകൂടുതൽ ലൈറ്റ് ക്യാപ്ചർ ചെയ്യാൻ 16 എംപി ക്യാമറയ്ക്ക് ശേഷിയുണ്ട്.
20 എംപി ക്യാമറയുപയോഗിച്ച് പശ്ചാത്തലം മങ്ങുന്ന രീതിയിലോ പ്രത്യേക വസ്തു മാത്രം ഫോക്കസ് ചെയ്തോ വിവിധ രീതിയിൽ ചിത്രം പകർത്താനാവും. പോർട്രയിറ്റ് മോഡും സൂം മോഡും ഇതിലുണ്ട്. ഫോർകെ റെസല്യൂഷനിൽവരെ വീഡിയോ പകർത്താനും ഇതിനാവുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ഓഡിയോ റെക്കോഡിങ്ങിലും കൂടുതൽ വ്യക്തത ഫോൺ വാഗ്ദാനം ചെയ്യുന്നു.