ഉള്ളി അരിഞ്ഞാൽ മാത്രമല്ല, വില കേട്ടാലും ഇനി കണ്ണു നനയും; 25 രൂപയിൽകിടന്ന ചെറിയ ഉള്ളിയുടെ വില ഇന്ന് നൂറിനോടടുക്കുന്നു; പച്ചക്കറി വില ഉയർന്നത് 150 ശതമാനത്തിലേറെ
തിരുവനന്തപുരം: തമിഴ്നാട് ഉൾപ്പെടെ അയൽ സംസ്ഥാനങ്ങളിൽ വരൾച്ചയെ തുടർന്ന് കാരണം പച്ചക്കറി ഉൽപാദനം കുറഞ്ഞതിനാൽ വിപണിയിൽ ചെറിയ ഉള്ളിയുടെ വില കൂടുന്നു. ഒരു കിലോഗ്രാം ഉള്ളിക്ക് വിപണിയിലെ വില നൂറ് രൂപയോടടുത്തു. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ ചില പച്ചക്കറികൾക്കുണ്ടായ വിലവർധന 150 ശതമാനമാണ്.അതേസമയം വലിയ ഉള്ളിയുടെ വില താഴുന്നുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. പുണെയിൽനിന്ന് ആവശ്യത്തിലേറെ വലിയ ഉള്ളി വരുന്നുണ്ട്. ദക്ഷിണേന്ത്യക്കാരുടെ ഭക്ഷണവിഭവങ്ങളിലെ അവശ്യഘടകമാണ് ഉള്ളി. മൂന്ന് മാസം മുൻപുവരെ 25 രൂപയ്ക്ക് ഒരു കിലോഗ്രാം ഉള്ളി കിട്ടുമായിരുന്നു. മാർച്ചിൽ ഉള്ളിവില കിലോയ്ക്ക് 40 രൂപയായിരുന്നു. ഏപ്രിൽ പകുതിയായപ്പോഴേക്ക് 70 രൂപയായി. മെയ് ആരംഭത്തിൽ 90 രൂപയുമായിരുന്നു.
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: തമിഴ്നാട് ഉൾപ്പെടെ അയൽ സംസ്ഥാനങ്ങളിൽ വരൾച്ചയെ തുടർന്ന് കാരണം പച്ചക്കറി ഉൽപാദനം കുറഞ്ഞതിനാൽ വിപണിയിൽ ചെറിയ ഉള്ളിയുടെ വില കൂടുന്നു. ഒരു കിലോഗ്രാം ഉള്ളിക്ക് വിപണിയിലെ വില നൂറ് രൂപയോടടുത്തു.
കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ ചില പച്ചക്കറികൾക്കുണ്ടായ വിലവർധന 150 ശതമാനമാണ്.അതേസമയം വലിയ ഉള്ളിയുടെ വില താഴുന്നുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. പുണെയിൽനിന്ന് ആവശ്യത്തിലേറെ വലിയ ഉള്ളി വരുന്നുണ്ട്.
ദക്ഷിണേന്ത്യക്കാരുടെ ഭക്ഷണവിഭവങ്ങളിലെ അവശ്യഘടകമാണ് ഉള്ളി. മൂന്ന് മാസം മുൻപുവരെ 25 രൂപയ്ക്ക് ഒരു കിലോഗ്രാം ഉള്ളി കിട്ടുമായിരുന്നു. മാർച്ചിൽ ഉള്ളിവില കിലോയ്ക്ക് 40 രൂപയായിരുന്നു.
ഏപ്രിൽ പകുതിയായപ്പോഴേക്ക് 70 രൂപയായി. മെയ് ആരംഭത്തിൽ 90 രൂപയുമായിരുന്നു.
Next Story