തിരുവനന്തപുരം: ഷീറ്റു റബ്ബർ സംസ്‌കരണം, തരംതിരിക്കൽ എന്നിവയിൽ റബ്ബർ ബോർഡ് സെപ്റ്റംബർ 17, 18 തീയതികളിൽ രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ഓൺലൈൻ പരിശീലനം നടത്തുന്നു. റബ്ബർ പാൽസംഭരണം, ഷീറ്റു റബ്ബർ നിർമ്മാണം, പുകപ്പുരകൾ, ഗ്രേഡിങ് സംബന്ധിച്ച ‘ഗ്രീൻബുക്ക്' നിബന്ധനകൾ എന്നിവയാണ് പരിശീലന വിഷയങ്ങൾ. ജി.എസ്.റ്റി. രജിസ്‌ട്രേഷൻ ഇല്ലാത്ത കേരളീയർക്ക് പരിശീലനഫീസ് 595 രൂപ (18 ശതമാനം ജി.എസ്.റ്റി.യും ഒരു ശതമാനം ഫ്‌ളഡ് സെസ്സും ഉൾപ്പെടെ) ആണ്. ജി.എസ്.റ്റി. രജിസ്‌ട്രേഷൻ ഉള്ള കേരളീയർക്കും കേരളത്തിന് പുറത്തുള്ളവർക്കും 590 രൂപ ആയിരിക്കും ഫീസ്.

ഡയറക്ടർ (ട്രെയിനിങ്), റബ്ബർ ബോർഡ് എന്ന പേരിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (ഐ.എഫ്.എസ്.സി. കോഡ്-ഇആകച0284150)യുടെ കോട്ടയത്തുള്ള റബ്ബർ ബോർഡ് ബ്രാഞ്ചിലെ 1450300184 എന്ന അക്കൗണ്ട് നമ്പറിലേക്ക് പരിശീലന ഫീസ് നേരിട്ട് അടയ്ക്കാം. പരിശീലനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 0481 2353127 എന്ന ഫോൺ നമ്പറിലും 04812353325 എന്ന വാട്‌സ്ആപ്പ് നമ്പറിലും ബന്ധപ്പെടാം.