ദോഹ: . കോവിഡ് രോഗികൾ കൂടിവരുന്ന സാഹചര്യത്തിൽ ഞായറാഴ്ച മുതൽ രാജ്യത്തെ എല്ലാ സ്‌കൂളുകളിലും ഓൺലൈൻ ക്ലാസ് മാത്രം നടത്താൻ തീരുമാനം. കോവിഡ് രോഗികൾ കൂടിവരുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ നേരിട്ട് ക്ലാസ് മുറികളിൽ എത്തിയുള്ള പഠനം നിർത്തിവെക്കുന്നതെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ഞായറാഴ്ച മുതൽ സ്‌കൂളുകളിൽ ഓൺലൈൻ പഠനം മാത്രമാണെങ്കിലും അദ്ധ്യാപകർ സ്‌കൂളുകളിൽ ഹാജരായിരിക്കണം. ഫൈനൽ പരീക്ഷ നേരത്തേ നിശ്ചയിച്ചതുപോലെ വിദ്യാർത്ഥികൾ നേരിട്ടെത്തി തന്നെയാണ് നടക്കുക. പരീക്ഷയുമായി ബന്ധപ്പെട്ട മറ്റ് സുരക്ഷ നടപടികൾ, ഒരുക്കങ്ങൾ എന്നിവ പിന്നീട് അറിയിക്കും. ഓൺലൈൻ പഠനം സ്‌കൂൾ വിദ്യാഭ്യാസത്തിൽ പ്രധാനഘടകമാണെന്ന് മന്ത്രാലയം അറിയിച്ചു. ഓൺലൈൻ പഠനം ആണെങ്കിലും കുട്ടികളുടെ ഹാജർ നില രേഖപ്പെടുത്തും.