- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗതാഗത രംഗത്തും ഓൺ ലൈൻ സേവനങ്ങൾ ഒരുങ്ങുന്നു; വാഹന രജിസ്‌ട്രേഷൻ പദ്ധതിക്ക് അടുത്ത മാസം തുടക്കം
യുഎഇയിൽ ഓൺ ലൈൻ വാഹന രജിസ്‌ട്രേഷൻ പദ്ധതിക്ക് അടുത്ത മാസം തുടക്കം കുറിക്കുന്നു. ഓഗസ്റ്റ് 15ഓടെയാണ് പദ്ധതി പ്രവർത്തനം ആരംഭിക്കുക. ഓൺലൈൻ വെബ്ബ്‌സൈറ്റ് പ്രവർത്തനം ആരംഭിക്കുന്നതോടെ വാഹനങ്ങളുടെ രജിസ്‌ട്രേഷനും രജിസ്ട്രേഷൻ പുതുക്കലും ലൈസൻസ് പുതുക്കലും അടക്കമുള്ള എല്ലാ സേവനങ്ങളും ഓൺലൈനായി തന്നെ പൂർത്തീകരിക്കുവാൻ സാധിക്കും. മൂന്ന് വർഷത്തിൽ കുറവ് സർവീസ് നടത്തുന്ന വാഹനങ്ങൾക്കാകും ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്താൻ സാധിക്കുക. ആർ.ടി.എ വെബ്‌സൈറ്റിലൂടെയും ഡ്രൈവേഴ്‌സ് ആൻഡ് വെഹിക്കിൾസ് ആപ്പിലൂടെയും സെൽഫ് സർവീസ് കിയോസ്‌കുകളിലൂടെയുമാണ് രജിസ്‌ട്രേഷൻ നടത്താൻ സാധിക്കുക. ഓൺലൈൻ സേവനം നടപ്പിലാകുന്നതോടെ അടുത്തമാസം പതിനഞ്ച് മുതൽ ചില കസ്റ്റമർ സർവീസ് വിഭാഗങ്ങൾ നിർത്തലാക്കാനും ഉദ്ദേശ്യമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഓൺലൈൻ രജിസ്‌ട്രേഷൻ പദ്ധതിയുടെ രണ്ടാം ഘട്ടമാണ് ഇപ്പോൾ നടപ്പിലാക്കാൻ പോകുന്നത്. കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി വിജയകരമായതിനെ തുടർന്നാണ് രണ്ടാംഘട്ടം ആരംഭിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ വർഷം കോർപ
യുഎഇയിൽ ഓൺ ലൈൻ വാഹന രജിസ്‌ട്രേഷൻ പദ്ധതിക്ക് അടുത്ത മാസം തുടക്കം കുറിക്കുന്നു. ഓഗസ്റ്റ് 15ഓടെയാണ് പദ്ധതി പ്രവർത്തനം ആരംഭിക്കുക. ഓൺലൈൻ വെബ്ബ്‌സൈറ്റ് പ്രവർത്തനം ആരംഭിക്കുന്നതോടെ വാഹനങ്ങളുടെ രജിസ്‌ട്രേഷനും രജിസ്ട്രേഷൻ പുതുക്കലും ലൈസൻസ് പുതുക്കലും അടക്കമുള്ള എല്ലാ സേവനങ്ങളും ഓൺലൈനായി തന്നെ പൂർത്തീകരിക്കുവാൻ സാധിക്കും.
മൂന്ന് വർഷത്തിൽ കുറവ് സർവീസ് നടത്തുന്ന വാഹനങ്ങൾക്കാകും ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്താൻ സാധിക്കുക. ആർ.ടി.എ വെബ്‌സൈറ്റിലൂടെയും ഡ്രൈവേഴ്‌സ് ആൻഡ് വെഹിക്കിൾസ് ആപ്പിലൂടെയും സെൽഫ് സർവീസ് കിയോസ്‌കുകളിലൂടെയുമാണ് രജിസ്‌ട്രേഷൻ നടത്താൻ സാധിക്കുക. ഓൺലൈൻ സേവനം നടപ്പിലാകുന്നതോടെ അടുത്തമാസം പതിനഞ്ച് മുതൽ ചില കസ്റ്റമർ സർവീസ് വിഭാഗങ്ങൾ നിർത്തലാക്കാനും ഉദ്ദേശ്യമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ഓൺലൈൻ രജിസ്‌ട്രേഷൻ പദ്ധതിയുടെ രണ്ടാം ഘട്ടമാണ് ഇപ്പോൾ നടപ്പിലാക്കാൻ പോകുന്നത്. കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി വിജയകരമായതിനെ തുടർന്നാണ് രണ്ടാംഘട്ടം ആരംഭിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ വർഷം കോർപ്പറേറ്റ് മേഖലയെ മാത്രം ലക്ഷ്യമിട്ട പരിപാടിയിൽ 90ശതമാനം പേരാണ് ഈ സംവിധാനം ഉപയോഗിച്ചത്.