തിരുവനന്തപുരം: കേരളം ആതിഥ്യമരുളുന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ ഓൺലൈൻ അപേക്ഷകർക്കെല്ലാം പാസ് നൽകുമെന്നു മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. അടൂർ ഗോപാലകൃഷ്ണനെ വെറുതെ വിവാദത്തിലേക്കു വലിച്ചിഴക്കേണ്ട കാര്യമില്ലെന്നും മന്ത്രിസഭായോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ തിരുവഞ്ചൂർ പറഞ്ഞു.

9812 പേരാണ് ഇത്തവണ പാസിനായി അപേക്ഷിച്ചത്. ഇത് റെക്കോഡ് രജിസ്‌ട്രേഷനാണെന്നും തിരുവഞ്ചൂർ പറഞ്ഞു.