ദുബായ്: മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ ഓൺലൈൻ വഴി വ്യാപാരങ്ങൾ നടത്തുന്നവർ ജാഗ്രതേ മുന്നറിയിപ്പുമായി അധികൃതർ. വീട്ടിലിരുന്ന് ഫേസ്‌ബുക്ക് ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹിക മാദ്ധ്യമങ്ങൾ വഴി അനുമതിയില്ലാതെ തുണിയും സൗന്ദ്യരവർധക വസ്തുക്കളും മറ്റ് ഉൽപ്പന്നങ്ങളും വിറ്റു പണമുണ്ടാക്കുന്നവർക്കാണ് പിടിവിഴുക. മലയാളികൾ ഉൾപ്പെടെയുള്ള വീട്ടമ്മമാർക്ക് ഇതൊരു മുന്നറിയിപ്പാണ്.

നിയമലംഘനം പിടിക്കപ്പെട്ടാൽ ജയിൽ ശിക്ഷ വരെ അനുഭവിക്കേണ്ടിവരും. ബന്ധപ്പെട്ട അധികൃതർ മുൻപാകെ മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ ഇത്തരം വ്യാപാരങ്ങൾ നടത്തുന്നത് യുഎഇ നിയമങ്ങൾക്കു വിരുദ്ധമാണ്. ഉപയോക്താവിലേക്ക് എത്താനായി സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗിക്കാമെങ്കിലും അതിനെ നിങ്ങളുടെ വ്യാപാരകേന്ദ്രമാക്കാൻ ശ്രമിക്കുന്നവർക്കാണ് നിയമനടപടി നേരിടേണ്ടിവരുക.