- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈൻ മാദ്ധ്യമങ്ങൾ വഴി കുട്ടികൾ പീഡനങ്ങൾക്ക് ഇരയാകുവാൻ സാധ്യത; രക്ഷിതാക്കൾക്കു മുന്നറിയിപ്പുമായി ഒമാൻ പൊലീസ്
ഓൺലൈൻ വഴി കുട്ടികൾ പീഡനങ്ങൾക്കു ഇരയാകുവാനുള്ള സാധ്യത മുന്നിൽ കണ്ടു മുന്നറിയിപ്പുമായി ഒമാൻ പൊലീസ് രംഗത്ത്. നവമാദ്ധ്യമങ്ങൾ വഴി കുട്ടികൾ പലവിധ പീഡനങ്ങൾക്ക് ഇരകളാകുവാനുള്ള സാധ്യതയുണ്ടെന്നാണ് ഒമാൻ പൊലീസ് വ്യക്തമാക്കുന്നത്. ഇതു മുന്നിൽ കണ്ട് രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുകൾ നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ പെൺ
ഓൺലൈൻ വഴി കുട്ടികൾ പീഡനങ്ങൾക്കു ഇരയാകുവാനുള്ള സാധ്യത മുന്നിൽ കണ്ടു മുന്നറിയിപ്പുമായി ഒമാൻ പൊലീസ് രംഗത്ത്. നവമാദ്ധ്യമങ്ങൾ വഴി കുട്ടികൾ പലവിധ പീഡനങ്ങൾക്ക് ഇരകളാകുവാനുള്ള സാധ്യതയുണ്ടെന്നാണ് ഒമാൻ പൊലീസ് വ്യക്തമാക്കുന്നത്. ഇതു മുന്നിൽ കണ്ട് രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുകൾ നൽകിയിട്ടുണ്ട്.
ഇക്കാര്യത്തിൽ പെൺകുട്ടികളേയും ആൺകുട്ടികളേയും ഒരുപോലെ ശ്രദ്ധിക്കണമെന്നാണ് പൊലീസ് നൽകുന്ന നിർദ്ദേശം. ഇത്തരത്തിൽ പീഡനത്തിന് ഇരയാകുന്നവരുടെ നിരവധി റിപ്പോർട്ടുകൾ ഇതിനോടകം തന്നെ ലഭിച്ച സാഹചര്യത്തിലാണ് രക്ഷിതാക്കൾക്കുള്ള മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തിയത്. ഓൺലൈൻ വഴികളിലൂടെ കുട്ടികളെ പരിചയപ്പെടുകയും ശേഷം നേരിട്ടുകണ്ടുമാണ് പീഡനത്തിന് ഇരകളാക്കുന്നത്. ഇത്തരത്തിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തതായി ക്യാപ്റ്റരൻ ഖാസൻ അൽ സ്ദ് ദാലി വ്യക്തമാക്കി.
പീഡനകേസുകളിൽ ബലാത്സംഗ കേസുകളും ഉൾപ്പെടുന്നുണ്ട്. ഇത്തരം കെണികളിൽ വീഴാതിരിക്കുവാൻ ഇത്തരം സാങ്കേതിക വിദ്യകളുടെ ഉപയോഗം കുട്ടികൾക്ക് നിഷേധിക്കരുത്. പകരം അതിന്റെ സുരക്ഷിതമായ ഉപയോഗവും കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും കുട്ടികളിൽ കൃത്യമായ ശ്രദ്ധയും നിരീക്ഷണവും രക്ഷിതാക്കൾ നൽകുകയുമാണ് വേണ്ടതെന്നും ഒമാൻ പൊലീസ് വ്യക്തമാക്കുന്നു.