- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
60 ദിവസം കൊണ്ട് മാൻപവർ മന്ത്രാലയത്തിന് ലഭിച്ചത് 1815 പരാതികൾ; സെപ്റ്റംബർ ഒന്നിന് നടപ്പിലാക്കിയ ഓൺലൈൻ പരാതി സംവിധാനത്തിന് മികച്ച പ്രതികരണം
മസ്‌ക്കറ്റ്: തൊഴിൽ പരാതികൾ സമർപ്പിക്കാൻ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയതിന് മികച്ച പ്രതികരണം. 60 ദിവസത്തിനുള്ളിൽ മാൻപവർ മന്ത്രാലയത്തിന് ലഭിച്ചത് 1815 പരാതികൾ. ഒമാനിലെ സ്വദേശികളും വിദേശികളുമായ തൊഴിലാളികൾക്ക് തൊഴിൽ സംബന്ധമായ പരാതി സമർപ്പിക്കുന്നതിനായി സെപ്റ്റംബർ ഒന്നിനാണ് മാൻപവർ മന്ത്രാലയം ഓൺലൈൻ സംവിധാനം നടപ്പിലാക്കാൻ തുടങ്ങിയത്. അന്നു മുതൽ ദിവസേന ശരാശരി 30 പരാതികൾ എന്ന തോതിൽ ലഭിക്കുന്നുണ്ടെന്നാണ് മന്ത്രാലയം വെളിപ്പെടുത്തുന്നത്. മന്ത്രാലയത്തിന് ലഭിച്ച പരാതികളിൽ മിക്കവയും പരിശോധിച്ച് പരിഹാരം കണ്ടെത്തിയിട്ടുണ്ടെന്നും അതാത് വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ടെന്നും മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. www.manpower.gov.om എന്ന മാൻപവർ മന്ത്രാലയത്തിന്റെ പോർട്ടലിലൂടെയാണ് രാജ്യത്തെ തൊഴിലാളികൾക്ക് തൊഴിൽ സംബന്ധിച്ച പരാതികൾ സമർപ്പിക്കാൻ അവസരമൊരുക്കിയത്. മസ്‌ക്കറ്റിൽ മാത്രം നിലനിന്നിരുന്ന സംവിധാനം രാജ്യത്ത് മറ്റുമേഖലകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ 512 പേർ മാത്രമായിരുന്നു പോർട്ടൽ ഉപയോഗിച്ചിര
മസ്‌ക്കറ്റ്: തൊഴിൽ പരാതികൾ സമർപ്പിക്കാൻ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയതിന് മികച്ച പ്രതികരണം. 60 ദിവസത്തിനുള്ളിൽ മാൻപവർ മന്ത്രാലയത്തിന് ലഭിച്ചത് 1815 പരാതികൾ. ഒമാനിലെ സ്വദേശികളും വിദേശികളുമായ തൊഴിലാളികൾക്ക് തൊഴിൽ സംബന്ധമായ പരാതി സമർപ്പിക്കുന്നതിനായി സെപ്റ്റംബർ ഒന്നിനാണ് മാൻപവർ മന്ത്രാലയം ഓൺലൈൻ സംവിധാനം നടപ്പിലാക്കാൻ തുടങ്ങിയത്. അന്നു മുതൽ ദിവസേന ശരാശരി 30 പരാതികൾ എന്ന തോതിൽ ലഭിക്കുന്നുണ്ടെന്നാണ് മന്ത്രാലയം വെളിപ്പെടുത്തുന്നത്.
മന്ത്രാലയത്തിന് ലഭിച്ച പരാതികളിൽ മിക്കവയും പരിശോധിച്ച് പരിഹാരം കണ്ടെത്തിയിട്ടുണ്ടെന്നും അതാത് വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ടെന്നും മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. www.manpower.gov.om എന്ന മാൻപവർ മന്ത്രാലയത്തിന്റെ പോർട്ടലിലൂടെയാണ് രാജ്യത്തെ തൊഴിലാളികൾക്ക് തൊഴിൽ സംബന്ധിച്ച പരാതികൾ സമർപ്പിക്കാൻ അവസരമൊരുക്കിയത്. മസ്‌ക്കറ്റിൽ മാത്രം നിലനിന്നിരുന്ന സംവിധാനം രാജ്യത്ത് മറ്റുമേഖലകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.
ആദ്യഘട്ടത്തിൽ 512 പേർ മാത്രമായിരുന്നു പോർട്ടൽ ഉപയോഗിച്ചിരുന്നത്. അറബിയിൽ മാത്രമായിരുന്നു പോർട്ടൽ എന്നതായിരുന്നു ഇതിന് കാരണം. എന്നാൽ ഓഗസ്റ്റിൽ ഇംഗ്ലീഷ് കൂടി ഉൾപ്പെടുത്തിയതോടെ കൂടുതൽ പേർ പോർട്ടലിലേക്ക് എത്താൻ തുടങ്ങി. ലേബർ പരാതികൾ സമർപ്പിക്കുക മാത്രമല്ല, പുതിയ ലേബർ നിയമങ്ങളെ കുറിച്ചും അവ ലംഘിക്കപ്പെട്ടാൽ ലഭിക്കാവുന്ന പിഴകളെകുറിച്ചും മറ്റും തൊഴിലാളികൾക്ക് ബോധവത്ക്കരണം കൂടിയാണ് ഇതു ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.