- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത മാസം മുതൽ രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും ജോലിചെയ്യുന്ന വിദേശികൾക്കും ഓൺലൈനായി തൊഴിൽപരാതി നല്കാം; പരാതികൾ ഇംഗ്ലീഷിലും സമർപ്പിക്കാം
മസ്‌കത്ത്: മസ്‌ക്കറ്റിന് പുറമേ രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും ജോലി ചെയ്യുന്ന വിദേശികൾക്കും അടുത്ത മാസം മുതൽ തൊഴിൽ പരാതികൾ ഓൺലൈനായി സമർപ്പിക്കാം. ഇതുവരെ മസ്‌കത്ത് ഗവർണറേറ്റിൽ ജോലി ചെയ്യുന്നവർക്ക് മാത്രമായിരുന്നു പരാതി നൽകാൻ അവസരം. ജൂൺ മുതലാണ് വെബ്‌സൈറ്റ് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിച്ചത്. ആദ്യ രണ്ടുമാസം അറബിയിലായിരുന്നു വെബ്‌സൈറ്റ്. പരാതികൾ ഓൺലൈൻ മുഖേന സമർപ്പിക്കുന്നത് നിർബന്ധമാക്കിയത് ഓഗസ്റ്റ് ഒന്നുമുതലാണ്. അന്നുമുതലാണ് പരാതി ഇംഗ്‌ളീഷിലും സമർപ്പിക്കാൻ സംവിധാനം ആരംഭിച്ചത്. തൊഴിലുടമകൾക്കെതിരായ പരാതികൾ, രജിസ്റ്റർ ചെയ്ത പരാതികളിന്മേലുള്ള തുടർനടപടികളെക്കുറിച്ച അന്വേഷണം, തൊഴിൽ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ച റിപ്പോർട്ട് എന്നിവക്ക് പുറമെ നിയമലംഘകരായ തൊഴിലാളികൾക്കെതിരെ തൊഴിലുടമകൾക്കുള്ള പരാതികളുമാണ് ഓൺലൈനായി സമർപ്പിക്കേണ്ടത്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ www.manpower.gov.omൽ മാൻപവർ സർവിസസ് എന്ന വിഭാഗത്തിലാണ് പരാതി സമർപ്പിക്കുന്നതിനുള്ള ലിങ്ക് ലഭ്യമാകുന്നത്.
മസ്‌കത്ത്: മസ്‌ക്കറ്റിന് പുറമേ രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും ജോലി ചെയ്യുന്ന വിദേശികൾക്കും അടുത്ത മാസം മുതൽ തൊഴിൽ പരാതികൾ ഓൺലൈനായി സമർപ്പിക്കാം. ഇതുവരെ മസ്‌കത്ത് ഗവർണറേറ്റിൽ ജോലി ചെയ്യുന്നവർക്ക് മാത്രമായിരുന്നു പരാതി നൽകാൻ അവസരം.
ജൂൺ മുതലാണ് വെബ്‌സൈറ്റ് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിച്ചത്. ആദ്യ രണ്ടുമാസം അറബിയിലായിരുന്നു വെബ്‌സൈറ്റ്. പരാതികൾ ഓൺലൈൻ മുഖേന സമർപ്പിക്കുന്നത് നിർബന്ധമാക്കിയത് ഓഗസ്റ്റ് ഒന്നുമുതലാണ്. അന്നുമുതലാണ് പരാതി ഇംഗ്‌ളീഷിലും സമർപ്പിക്കാൻ സംവിധാനം ആരംഭിച്ചത്. തൊഴിലുടമകൾക്കെതിരായ പരാതികൾ, രജിസ്റ്റർ ചെയ്ത പരാതികളിന്മേലുള്ള തുടർനടപടികളെക്കുറിച്ച അന്വേഷണം, തൊഴിൽ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ച റിപ്പോർട്ട് എന്നിവക്ക് പുറമെ നിയമലംഘകരായ തൊഴിലാളികൾക്കെതിരെ തൊഴിലുടമകൾക്കുള്ള പരാതികളുമാണ് ഓൺലൈനായി സമർപ്പിക്കേണ്ടത്.
മന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ www.manpower.gov.omൽ മാൻപവർ സർവിസസ് എന്ന വിഭാഗത്തിലാണ് പരാതി സമർപ്പിക്കുന്നതിനുള്ള ലിങ്ക് ലഭ്യമാകുന്നത്.