അബുദാബി: സ്ഥിരമായി ടിക്കറ്റെടുക്കാറുണ്ടെങ്കിലും ഇതിനു മുമ്പൊന്നും പ്രൈസ് അടിച്ചിരുന്നില്ലെന്നും ഇത് അവസാനമാണെന്ന് ഉറപ്പിച്ച് ഓൺലൈനിൽ ടിക്കറ്റ് എടുത്തു. ഇത് ഭാഗ്യത്തിലേക്കുള്ള വഴിയായി. അബുദാബിയിൽ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ മലയാളി യുവാവ് പറയുന്നത് ഇങ്ങനെയാണ്. തൃശ്ശൂർ സ്വദേശിയായ ശ്രീരാജ് കൃഷ്ണൻ കോപ്പറമ്പിലിനാണ് നറുക്കെടുപ്പിലൂടെ എഴുപത് ലക്ഷം ദിർഹം (12 കോടിയിലേറെ) സമ്മാനമായി ലഭിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു നറുക്കെടുപ്പ്. 33-കാരനായ ശ്രീരാജ് യുഎഇയിൽ ഷിപ്പിങ് കോർഡിനേറ്ററായി ജോലി ചെയ്യുകയാണ്. 500 ദിർഹം വിലയുള്ള 44698 എന്ന നമ്പറിലുള്ള ടിക്കറ്റ് ശ്രീരാജ് ഓൺലൈനിലൂടെ ഫെബ്രുവരിയിലാണ് വാങ്ങിയത്. സ്ഥിരമായി ടിക്കറ്റെടുക്കാറുണ്ടെങ്കിലും ഇതിനു മുമ്പൊന്നും പ്രൈസ് അടിച്ചിരുന്നില്ലെന്നും ഇത് അവസാനമാണെന്ന് ഉറപ്പിച്ച് ഒരിക്കൽ കൂടി ടിക്കറ്റ് എടുത്തു. അത് ഭാഗ്യത്തിലേക്കുള്ള വഴിയുമായി. ആദ്യം നാട്ടിലെ ബാങ്കിൽ നിന്നെടുത്ത ഹൗസിങ് ലോൺ അടച്ച് തീർക്കണം, പിന്നെ ഭാര്യക്ക് ആവശ്യമുള്ളത് വാങ്ങി നൽകണം, സമ്മാനമായി ലഭിച്ച തുക ഉപയോഗിച്ച് ചെയ്യാനുള്ള പദ്ധതികൾ തയ്യാറാക്കുകയാണ് ശ്രീരാജ്.

ഭാര്യ അശ്വതി യുഎഇയിൽ തന്നെ ഒരു സ്വകാര്യ കമ്പനിയിൽ അഡ്‌മിസ്ട്രേറ്റീവ് അസിസ്റ്റന്റാണ്. ഒമ്പത് വർഷമായി ശ്രീരാജ് യുഎഇയിലെത്തിയിട്ട്. ശ്രീരാജ് ഓൺലൈൻ വഴി സ്ഥിരമായി ലോട്ടറി ടിക്കറ്റ് വാങ്ങാറുണ്ടായിരുന്നെങ്കിലും ഇതു വരെ ഭാഗ്യദേവത കനിഞ്ഞിരുന്നില്ല. അതിനാൽ തന്നെ ഇത്തവണ ലോട്ടറിയെടുത്തപ്പോൾ ഇത് തന്റെ അവസാന ശ്രമം ആയിരിക്കുമെന്ന് മനസ്സിലുറപ്പിച്ചിരുന്നതായി ശ്രീരാജ് പറയുന്നു. ഭാഗ്യം കൊണ്ടുവന്ന 500 ദിർഹം വിലയുള്ള 44698 നമ്പർ ടിക്കറ്റ് ഓൺലൈനിലൂടെ കഴിഞ്ഞ മാസം 28നാണ് എടുത്തത്.

സമ്മാന വിവരമറിയിച്ച് ഫോൺ കോളെത്തിയപ്പോൾ ആരോ കളിപ്പിക്കാൻ ചെയ്യുന്നതായിരിക്കുമെന്നാണ് കരുതിയത്. എന്നാൽ, വെബ്‌സൈറ്റ് പരിശോധിച്ച് സമ്മാനം ഉറപ്പിച്ചു. തുടർന്ന് ജോലി സ്ഥലത്തായിരുന്ന ഭാര്യ അശ്വതിയെ സന്തോഷവാർത്ത അറിയിച്ചെങ്കിലും അവർ വിശ്വസിക്കാൻ തയ്യാറായില്ല. തന്റെ പേരും നമ്പരും സ്‌ക്രീൻ ഷോട്ടെടുത്ത് അയച്ചുകൊടുത്തപ്പോഴാണ് ഭാര്യ വിശ്വസിക്കാൻ തയ്യാറായതെന്ന് ശ്രീരാജ് പറയുന്നു. അബുദാബിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന അശ്വതി ഒൻപത് മാസം മുൻപാണ് അബുദാബിയിലെത്തിയത്.

മാസം ആറായിരം ദിർഹമാണ് ശ്രീരാജിന്റെ ശമ്പളം. ഭീമമായ തുക ലഭിച്ചെങ്കിലും ഭാവി പരിപാടികൾ തീരുമാനിച്ചിട്ടില്ല. എങ്കിലും യുഎഇയിലെ ജോലി ഉപേക്ഷിക്കാൻ തയ്യാറല്ലെന്ന് ശ്രീരാജ് പറയുന്നു. തനിക്കു ഭാഗ്യം നേടിത്തന്ന രാജ്യം വിട്ടു പോകണ്ട എന്നാണ്തീരുമാനം. ഉണ്ണികൃഷ്ണൻ ആണ് പിതാവ്. മാതാവ്:ശശികല. ശ്രീരേഖ ഏക സഹോദരി. സഹോദരീ ഭർത്താവ്:അനൂപ്.