മലപ്പുറം: ഒൺലൈൻ മണി ആപ്പിൽപ്പെട്ട കൂടുതൽ പേർ പൊലീസിൽ പരാതി നൽകി. യുവാക്കളുടെ ആധാർ കാർഡ്, പാൻ കാർഡ് എന്നിവയിലുള്ള ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രമാക്കി ഇയാളുടെ വാട്സ്ആപ് കോണ്ടാക്ടുകളിലേക്ക് അപകീർത്തിപ്പെടുത്തുന്ന പരാമർശത്തോടെയാണ് പ്രചരിപ്പിക്കുന്നത്. യുവാവിന്റെ ചിത്രത്തോടൊപ്പം അമ്മയെ പീഡിപ്പിച്ച് ഒളിവിൽ കഴിയുന്നയാളാണെന്ന്. മറ്റൊരാളുടെ ഫോട്ടോയോടൊപ്പം 15വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് രക്ഷപ്പെട്ടയാളാണെന്നും പ്രചരണം.

സോഷ്യൽ മീഡിയ വഴി കുപ്രചരണം നടത്തി യുവാക്കളുടെ പണം തട്ടുന്ന മണീ ട്രാപ്പിൽപ്പെട്ടത് മലപ്പുറം പരപ്പനങ്ങാടിയിൽ മാത്രം നിരവധി യുവാക്കളാണ്. ഏറ്റവുമൊടുവിൽ കൊടക്കാട് സ്വദേശിയാണ് ഏറ്റവും ഒടുവിൽ പരപ്പനങ്ങാടി പൊലീസിൽ പരാതി നൽകിയത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നുള്ള ഓൺലൈൻ ഫ്രീ ആപ്ലിക്കേഷൻ ആപ്പ് വഴി ഡൗൺലോഡ് ചെയ്ത മണി ആപ്പിൽ നിന്നും കുറച്ച് കാലം മുൻപ് 5097 രൂപ വായ്പയെടുത്തിരുന്നു. പിന്നീട് ദിവസങ്ങൾക്ക് ശേഷം ഇവർ ആവശ്യപ്പെട്ട പ്രകാരം അവർ നൽകിയ നമ്പരിൽ വായ്പയെടുത്ത പണം മുഴുവൻ ഗൂഗിൾ പേയിൽ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.

പിന്നീട് ഒരാഴ്ച മുൻപാണ് പണം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യമായി വീണ്ടും വോയ്സ് കാൾ വന്നത്. പിന്നീട് തൊട്ടടുത്ത ദിവസങ്ങളിലും ------ നമ്പറിൽ നിന്നും പണം കിട്ടിയിട്ടില്ല ഉടനെ അയക്കണം എന്ന് ആവശ്യപ്പെട്ട് നിരന്തരം കാളുകൾ വന്നതോടെയാണ് യുവാവ് വിഷമത്തിലായത്. ഒന്നിലധികം നമ്പരിൽ നിന്നും വീണ്ടും പണമാവശ്യപ്പെട്ട് വീണ്ടും വോയ്സായും വാട്സ് ആപ്പ് മെസേജായും വന്നതോടെയാണ് യുവാവ് ശരിക്കും ട്രാപ്പിലായത്.

ഇതോടെ യുവാവിന്റെ ആധാർ കാർഡ്, പാൻ കാർഡ് എന്നിവയിലുള്ള ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രമാക്കി ഇയാളുടെ വാട്സ്ആപ് കോണ്ടാക്ടുകളിലേക്ക് അപകീർത്തിപ്പെടുത്തുന്ന പരാമർശത്തോടെ പ്രചരിപ്പിച്ചതോടെയാണ് യുവാവ് പരപ്പനങ്ങാടി പൊലിസിൽ പരാതി നൽകിയത്. നേരത്തെ ഒരു വാഹനലോൺ എടുക്കുന്ന സമയത്ത് ആധാർ കാർഡും പാൻ കാർഡും നൽകിയിരുന്നു എന്നും ഈ വിവരങ്ങളെല്ലാം ഉപയോഗിച്ചാണ് ഈ സംഘം പിന്നിൽ കൂടിയതെന്നാണ് യുവാവ് പറയുന്നത്.

-----, എന്ന നമ്പരിൽ നിന്നും 15വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് രക്ഷപ്പെട്ടയാളാണ് ഇത്. നിങ്ങളുടെ ബന്ധുവും ആകാം: ഇയാളെ എവിടെയെങ്കിലും കണ്ടാൽ താഴെയുള്ള നമ്പറുകളിൽ വിളിച്ചാൽ മതി. എന്നെഴുതി താഴെ പേരും യുവാവിനെ ബന്ധപ്പെടാനുള്ള ഫോൺ നമ്പറും നൽകിയാണ് വാട്ട്സ് ആപ്പിൽ പ്രചരിപ്പിക്കുന്നത്. വള്ളിക്കുന്ന് സ്വദേശിയായ മറ്റൊരു യുവാവിന്റെ ചിത്രത്തിനടിയിൽ അമ്മയെ പീഡിപ്പിച്ച് ഒളിവിൽ കഴിയുന്നയാളാണെന്നും മറ്റും എഴുതിയാണ് മണി ട്രാപ്പ് ലോബി പ്രചരിപ്പിച്ചത്.

യുവാക്കളെ ആത്മഹത്യ വരെ എത്തിക്കുന്ന രീതിയിലുള്ള വ്യാജ പ്രചരണങ്ങളാണ് വ്യാപകമായി നടക്കുന്നത്. നിരവധി പേർ ഇതിനകം പരാതി നൽകിയെങ്കിലും ഇത്തരത്തിലുള്ള ഉത്തരേന്ത്യൻ ലോബികളെ പിടിക്കാൻ പ്രയാസമാണെന്നാണ് പൊലിസ് കൈമലർത്തുന്നത്.