മനാമ: ബഹ്റൈൻ കേരളീയ സമാജം പ്രസംഗവേദിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥുമായി ഓൺലൈൻ മുഖാമുഖം 24ന് വൈകിട്ട് 7 മണി മുതൽ 8വരെ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കും. 

ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചും പൊതുവിദ്യാഭ്യാസത്തെ കുറിച്ചുമുള്ള ചോദ്യങ്ങൾക്കു മന്ത്രി ഉത്തരങ്ങൾ നൽകും. രാഷ്ട്രീയ ചോദ്യങ്ങൾ ഒഴിവാക്കി വിദ്യാഭ്യാസ മേഖലയെ ആസ്പദമാക്കി ചോദ്യങ്ങൾ ചോദിക്കാൻ താൽപര്യപ്പെടുന്നുവെന്ന് സംഘാടകർ ഓർമപ്പെടുത്തി. ചോദ്യങ്ങൾ മുൻകൂട്ടി അയച്ചുകൊടുക്കണം. അയക്കേണ്ട വിലാസം bkspvedi@gmail.com അല്ലെങ്കിൽ സമാജം ഓഫീസിൽ നേരിട്ട് ഏൽപ്പിക്കണം.

നേരത്തെ ചോദ്യങ്ങൾ അയച്ചവരും ഏൽപ്പിച്ചവരും വീണ്ടും തരേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് സമാജം പ്രസംഗ വേദി കൺവീനർ അഡ്വ . ജോയ് വെട്ടിയാടനെ (39175836 )ബന്ധപെടുക . പരിപാടിയിൽ സമാജം മെമ്പർമാർക്കും മറ്റു അസോസിയേഷൻ മെമ്പർ മാർക്കും, പൊതുജനങ്ങൾക്കും പങ്കടുത്തു മന്ത്രിയുമായി ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്. തെരഞ്ഞെടുക്കുന്ന ചോദ്യങ്ങളാണ് അനുവദിക്കുക.

ധനകാര്യ മന്ത്രി തോമസ് ഐസക്, കൃഷി വകുപ്പ് മന്ത്രി സുനിൽകുമാർ, ഭഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി തിലോത്തമൻ എന്നിവരുമായി സമാജം ഓൺലൈൻ മുഖാമുഖം സംഘടിപ്പിച്ചത് വൻവിജയമായിരുന്നു. കേരളത്തിലെ പുതിയ മന്ത്രി സഭയിലെ ഒരോ മന്ത്രിമാരെയും ഇവിടത്തെ പ്രവാസികൾക്ക് പരിചയ പെടുത്തുകയും ആ വകുപ്പ്മായി ബന്ധപ്പെട്ട ആവലാതികളും, ആശങ്കകളും പരാതികളും നേരിട്ട് മന്ത്രിയോട് പറയാൻ അവസരം ഒരുക്കുകയാണ് പ്രസംഗ വേദി ഇതിലൂടെ ലക്ഷ്യമിടുന്നത്.