കുവൈത്ത്: സ്റ്റാർ ബ്രൈറ്റുമായി സഹകരിച്ച് ഇന്ത്യൻ ഇസ്ലാഹി സെന്റർ ദഅ്വ ആൻഡ് ഐ.ഡി വിങ് നടത്തുന്ന റമളാൻ ഓൺലൈൻ ക്വിസ്സ് മത്സരത്തിന് വലിയ ജനപങ്കാളിത്വം. നൂറ് കണക്കിന് ആളുകളാണ് ആദ്യ ദിവസം തന്നെ മത്സരത്തിന് പങ്കെടുത്തത്. ലോകത്തുള്ള ഏതൊരു മലയാളിക്കും പങ്കെടുക്കാവുന്ന രൂപത്തിലാണ് മത്സരം.

മത്സരത്തിലെ വിജയികൾക്ക് ആകർഷമായ സമ്മാനം സ്റ്റാർബ്രൈറ്റ് നൽകും. റമളാൻ അവസാനം വരെ നീണ്ടു നിൽക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ ഓരോ ദിവസവും http://iickuwait.com/RamadanQuiz/QuizLogin.php ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.