- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നൃത്താഞ്ജലി ആൻഡ് കലോത്സവം 2017': ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു; ശാസ്ത്രീയ സംഗീതം പുതിയ ഇനം
ഡബ്ലിൻ: നവംബർ 3,4 (വെള്ളി, ശനി) തീയതികളിലായി നടത്തപ്പെടുന്ന വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിന്‌സിന്റെ 'നൃത്താഞ്ജലി & കലോത്സവ'ത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. നൃത്താഞ്ജലി വെബ് സൈറ്റിലൂടെയാണ് മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യേണ്ടത്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ,പേപാൽ തുടങ്ങിയവ ഉപയോഗിച്ച് രജിസ്‌ട്രേഷൻ ഫീസ് അടയ്ക്കാനുള്ള സൗകര്യം ഉണ്ട്. മത്സരങ്ങളുടെ ക്രമീകരണങ്ങൾ ഒരുക്കുവാനും , സുഗമമായ നടത്തിപ്പും, മൂല്യനിർണ്ണയത്തിന്റെ സൗകര്യവും കണക്കിലെടുത്ത് വെബ് സൈറ്റിൽ കൂടി ഓൺലൈനായി മാത്രമേ രജിസ്‌ട്രേഷൻ സ്വീകരിക്കുകയുള്ളൂ. രജിസ്‌ട്രേഷന്റെ അവസാന തീയതി ഒക്ടോബർ 16 - ആണ്. രജിസ്‌ട്രേഷനുള്ള വെബ് സൈറ്റ്: www.nrithanjali.com ഈ വർഷത്തെ പുതിയ മത്സര ഇനമായ ശാസ്ത്രീയ സംഗീതം ആദ്യ ദിനമായ നവംബർ 3, വെള്ളിയാഴ്ച ആവും നടത്തപ്പെടുക. കഴിഞ്ഞ വർഷം ആരംഭിച്ച നാടൻപാട്ട് മത്സരവും, മലയാളം അക്ഷരമെഴുത്തും, കത്തെഴുത്തും ഈ വർഷവും ഉണ്ടായിരിക്കുന്നതാണെന്നും സംഘാടകർ അറിയിച്ചു.
ഡബ്ലിൻ: നവംബർ 3,4 (വെള്ളി, ശനി) തീയതികളിലായി നടത്തപ്പെടുന്ന വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിന്‌സിന്റെ 'നൃത്താഞ്ജലി & കലോത്സവ'ത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. നൃത്താഞ്ജലി വെബ് സൈറ്റിലൂടെയാണ് മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യേണ്ടത്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ,പേപാൽ തുടങ്ങിയവ ഉപയോഗിച്ച് രജിസ്‌ട്രേഷൻ ഫീസ് അടയ്ക്കാനുള്ള സൗകര്യം ഉണ്ട്.
മത്സരങ്ങളുടെ ക്രമീകരണങ്ങൾ ഒരുക്കുവാനും , സുഗമമായ നടത്തിപ്പും, മൂല്യനിർണ്ണയത്തിന്റെ സൗകര്യവും കണക്കിലെടുത്ത് വെബ് സൈറ്റിൽ കൂടി ഓൺലൈനായി മാത്രമേ രജിസ്‌ട്രേഷൻ സ്വീകരിക്കുകയുള്ളൂ.
രജിസ്‌ട്രേഷന്റെ അവസാന തീയതി ഒക്ടോബർ 16 - ആണ്.
രജിസ്‌ട്രേഷനുള്ള വെബ് സൈറ്റ്: www.nrithanjali.com
ഈ വർഷത്തെ പുതിയ മത്സര ഇനമായ ശാസ്ത്രീയ സംഗീതം ആദ്യ ദിനമായ നവംബർ 3, വെള്ളിയാഴ്ച ആവും നടത്തപ്പെടുക. കഴിഞ്ഞ വർഷം ആരംഭിച്ച നാടൻപാട്ട് മത്സരവും, മലയാളം അക്ഷരമെഴുത്തും, കത്തെഴുത്തും ഈ വർഷവും ഉണ്ടായിരിക്കുന്നതാണെന്നും സംഘാടകർ അറിയിച്ചു.