- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കബാലി തിയറ്ററിൽ തന്നെ കാണേണ്ടി വരും; സൂപ്പർ സ്റ്റാർ ചിത്രത്തിന്റെ ഓൺലൈൻ റിലീസ് തടഞ്ഞു ചെന്നൈ ഹൈക്കോടതി
ചെന്നൈ: ആരാധകർ ഏറെ കാത്തിരിക്കുന്ന സൂപ്പർ സ്റ്റാർ ചിത്രം കബാലിയുടെ ഓൺലൈൻ റിലീസിനു കോടതിയുടെ വിലക്ക്. രജനീകാന്തിന്റെ പുതിയ ചലച്ചിത്രം ഓൺലൈനിൽ റിലീസ് ചെയ്യുന്നതു വിലക്കിയതു ചെന്നൈ ഹൈക്കോടതിയാണ്. കബാലിയുടെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച 225 വെബ്‌സൈറ്റുകളോട് കബാലിയുടെ ചിത്രങ്ങൾ അടങ്ങിയ പേജുകൾ പിൻവലിക്കാൻ കോടതി നിർദ്ദേശം നൽകി. ചിത്രത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച 169 ഇന്റർനെറ്റ് സേവനദാതാക്കളേയും കോടതി വിലക്കി. കേബിൾ ടിവി ഓപ്പറേറ്റർമാർക്കും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. കബാലിയുടെ ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്നവർക്ക് കർശന ശിക്ഷ നൽകുമെന്നും ഹൈക്കോടതി അറിയിച്ചു. സിനിമയുടെ ഇന്റർനെറ്റ് ഡൗൺലോഡിങ് തടയണമെന്നാവശ്യപ്പെട്ട് നിർമ്മാതാവ് കലൈപുലി എസ്. താണു ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒരു പകർപ്പിൽനിന്ന് അനധികൃതമായി നിരവധി പകർപ്പുകൾ നിർമ്മിക്കുന്നതായും ഇത് കൈമാറുന്നതു നിർമ്മാതാവിനു വൻ സാമ്പത്തികനഷ്ടം ഉണ്ടാക്കുന്നതായും ഇദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. രജനീകാന്തും രാധികാ ആപ്‌തെയും മുഖ്യ കഥാപാത്രങ്ങളാകുന്ന ചിത്
ചെന്നൈ: ആരാധകർ ഏറെ കാത്തിരിക്കുന്ന സൂപ്പർ സ്റ്റാർ ചിത്രം കബാലിയുടെ ഓൺലൈൻ റിലീസിനു കോടതിയുടെ വിലക്ക്. രജനീകാന്തിന്റെ പുതിയ ചലച്ചിത്രം ഓൺലൈനിൽ റിലീസ് ചെയ്യുന്നതു വിലക്കിയതു ചെന്നൈ ഹൈക്കോടതിയാണ്.
കബാലിയുടെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച 225 വെബ്‌സൈറ്റുകളോട് കബാലിയുടെ ചിത്രങ്ങൾ അടങ്ങിയ പേജുകൾ പിൻവലിക്കാൻ കോടതി നിർദ്ദേശം നൽകി. ചിത്രത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച 169 ഇന്റർനെറ്റ് സേവനദാതാക്കളേയും കോടതി വിലക്കി.
കേബിൾ ടിവി ഓപ്പറേറ്റർമാർക്കും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. കബാലിയുടെ ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്നവർക്ക് കർശന ശിക്ഷ നൽകുമെന്നും ഹൈക്കോടതി അറിയിച്ചു.
സിനിമയുടെ ഇന്റർനെറ്റ് ഡൗൺലോഡിങ് തടയണമെന്നാവശ്യപ്പെട്ട് നിർമ്മാതാവ് കലൈപുലി എസ്. താണു ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒരു പകർപ്പിൽനിന്ന് അനധികൃതമായി നിരവധി പകർപ്പുകൾ നിർമ്മിക്കുന്നതായും ഇത് കൈമാറുന്നതു നിർമ്മാതാവിനു വൻ സാമ്പത്തികനഷ്ടം ഉണ്ടാക്കുന്നതായും ഇദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
രജനീകാന്തും രാധികാ ആപ്‌തെയും മുഖ്യ കഥാപാത്രങ്ങളാകുന്ന ചിത്രം ഈ മാസം 22നാണു റിലീസ് ചെയ്യുന്നത്.