- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമരം പൊളിഞ്ഞെന്ന് ചിലർ; ലക്ഷ്യം കണ്ടെന്ന് മറുപക്ഷം; ഇനി സാമൂഹ്യപ്രസക്തിയുള്ള വിഷയം ഏറ്റെടുക്കണമെന്നും നിർദ്ദേശം; ചുംബനസമരത്തിനോട് നവമാദ്ധ്യമങ്ങളുടെ പ്രതികരണം ഇങ്ങനെ
കൊച്ചി: ചുംബനസമരം നടത്തിയവരും കാണാനെത്തിയവരും പൊലീസുമെല്ലാം ചേർന്ന് കൊച്ചി നഗരം സ്തംഭിപ്പിച്ചെങ്കിലും നവമാദ്ധ്യമങ്ങളിൽ സമരത്തെക്കുറിച്ചുള്ള ചർച്ച പൂർവാധികം ഭംഗിയായി തുടരുകയാണ്. സമരത്തെ അനുകൂലിച്ചും എതിർത്തും നിരവധി കമന്റുകളാണ് 'കിസ് ഓഫ് ലവ്' ഫേസ്‌ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടത്. സമരത്തെക്കുറിച്ച് പ്രതികരിച്ചതിനൊപ്പം സമരം
കൊച്ചി: ചുംബനസമരം നടത്തിയവരും കാണാനെത്തിയവരും പൊലീസുമെല്ലാം ചേർന്ന് കൊച്ചി നഗരം സ്തംഭിപ്പിച്ചെങ്കിലും നവമാദ്ധ്യമങ്ങളിൽ സമരത്തെക്കുറിച്ചുള്ള ചർച്ച പൂർവാധികം ഭംഗിയായി തുടരുകയാണ്. സമരത്തെ അനുകൂലിച്ചും എതിർത്തും നിരവധി കമന്റുകളാണ് 'കിസ് ഓഫ് ലവ്' ഫേസ്‌ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടത്.
സമരത്തെക്കുറിച്ച് പ്രതികരിച്ചതിനൊപ്പം സമരം പങ്കുവയ്ക്കുന്ന രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും അരക്ഷിതാവസ്ഥയെക്കുറിച്ചും പ്രതികരിച്ചവരും നിരവധിയാണ്. സാമൂഹിക നവ മാദ്ധ്യമ കൂട്ടായ്മകളെ ഭയക്കുന്നവരെയാണ് ഇന്ന് എറണാകുളം മറൈൻ ഡ്രൈവിൽ കണ്ടതെന്ന് മനഃശാസ്ത്രജ്ഞനും സാമൂഹ്യപ്രവർത്തകനുമായ ഡോ. കെ എസ് ഡേവിഡ് ഫേസ്‌ബുക്കിൽ കുറിച്ചു.
'വർഗ്ഗീയ ഫാസിസ്റ്റ് സംഘടനകളും മത വർഗ്ഗീയ സംഘടനകളും അഴിമതിക്ക് വർഗ്ഗീയ ഫാസിസം മറയാക്കുന്ന രാഷ്ട്രീയ സംഘടനകളും പാർട്ടികളും ഇന്നു ഭയക്കുന്നത് സാമൂഹിക കൂട്ടയ്മകളെയാണ്. ഇത്തരം സംഘടനകളുടെ അഴിഞ്ഞാട്ടം കണ്ടപ്പോഴും പ്രതിഷേധക്കാർ എന്ത് ചെയ്യുന്നു എന്നു പോലും നോക്കാതെ ആരുടെയോ താല്പര്യം സംരക്ഷിക്കാൻ വേണ്ടി അവരെ അറസ്റ്റു ചെയ്യാൻ തയ്യാറായ പൊലീസ് അധികാരികളെയും കണ്ടപ്പോൾ തോന്നിയത് ഇതാണെന്ന് ഡോ. ഡേവിഡ് പറഞ്ഞു. ബോംബെയിലും ഡൽഹിയിലും വർഗ്ഗീയതക്കെതിരെ, അഴിമതിക്കെതിരെ സംഘടിച്ച യുവജന ശക്തി സൃഷ്ടിച്ച സാമൂഹിക രാഷ്ട്രീയ തരംഗങ്ങൾ പരമ്പരാഗത രാഷ്ട്രീയ ത്തെ മാറ്റി മറിച്ചത് അറിയുന്ന ഈ സംഘടനകൾ യുവജന കൂട്ടായ്മകളെ ഭയപ്പെടുന്നു എന്നാണു ഇതിൽ നിന്നും മനസ്സിലാക്കേണ്ടതെന്നും ഡോ. ഡേവിഡ് ഫേസ്‌ബുക്കിൽ ചൂണ്ടിക്കാട്ടി. നാളെ നിങ്ങളുടെ വീടുകളിൽ ബന്ധുക്കളോ സുഹൃത്തുക്കളോ സൗഹൃദ സന്ദർശനത്തിന് വരുമ്പോൾ കയറിവന്നു ചോദ്യം ചെയ്യാൻ ഉള്ള അവകാശത്തിനു വേണ്ടിയാണ് സദാചാര പൊലീസ് ശ്രമിക്കുന്നത് എന്ന് നിങ്ങൾ തിരിച്ചറിയുമ്പോൾ സമയം വളരെ വൈകി കഴിഞ്ഞിരിക്കും.. ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തിലേക്ക് ഉള്ള കടന്നു കയറ്റമാണിതെന്നും ഡോ. ഡേവിഡ് കുറിച്ചു.
ഹിന്ദുമുസ്ലിം യുവമൂരാച്ചികളുടെ അക്രമത്തെയും അവർക്ക് വഴിയൊരുക്കിയ ചെന്നിത്തല പൊലീസിന്റെ അതിക്രമത്തെയും മറികടന്ന് Kiss of Love ചുംബനസമരം വിജയിപ്പിച്ച് കേരളത്തെ നവോത്ഥാന പാതയിലേക്ക് തിരിച്ചു കൊണ്ടുവന്ന ഫേസ്‌ബുക്ക് കൂട്ടായ്മക്ക് അഭിവാദ്യങ്ങൾ!'- എന്ന് മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ബി ആർ പി ഭാസ്‌കറും ഫേസ്‌ബുക്കിൽ കുറിച്ചു
സംസ്‌കാരമില്ലായ്മ ഒരു സംസ്‌കാരമായി കൊണ്ട് നടക്കുന്ന ഒരു കൂട്ടം വിഡ്ഢി രാഷ്ട്രീയ സംഘടനകളുടെ ശവപ്പെട്ടി അവർ സ്വയം ഉണ്ടാക്കുന്ന കാഴ്ചയാണ് ചുംബന സമരത്തിനെതിരെ നടന്ന അക്രമത്തിലൂടെ കണ്ടത്. പൊതു ജനം വിഡ്ഢികളല്ല. അവർ നിങ്ങളെ ചോദ്യം ചെയ്യുന്ന സമയം അകലെയല്ല.'- എന്ന് ചലച്ചിത്രതാരം സണ്ണി വെയ്ൻ അഭിപ്രായപ്പെട്ടു.
പരസ്പരം പോരടിച്ചു നടന്ന ചില സംഘടനകൾ ഒന്നാകാൻ ചുംബനസമരം കാരണമായെന്നും പോസ്റ്റുകൾ വന്നു. 'കാവി പുതച്ച സംഘിയും ഖദറിട്ട മണ്ടൻ കെഎസ്‌യുക്കാരനും,തലേക്കെട്ട് കെട്ടിയ കുട്ടി സുന്നികളും എല്ലാം വിളിക്കുന്നത് ഒരേ മുദ്രാവാക്യം തന്നെയാണ്.. രണ്ട് പേർ ഉമ്മവെക്കുന്നത് കാണുമ്പോഴേക്ക് ഉന്മാദം വരുന്ന പരിഷകൾ' എന്നും സദാചാര പൊലീസിനെ അടിച്ചമർത്തേണ്ട സമയം ആയിരിക്കുന്നെന്നും കമന്റുകൾ 'കിസ് ഓഫ് ലവി'ന്റെ ഫേസ്‌ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 'സദാചാരം എന്ന വിഷയം ഇത്രയധികം ആളുകളിലേക്ക് എത്തിക്കാൻ സമരക്കാർക്ക് കഴിഞ്ഞു.അത് തന്നെ വിജയം' എന്നും കമന്റുകൾ വന്നിട്ടുണ്ട്.